യോഗാകേന്ദ്രത്തിനെതിരെ പരാതി: യുവതിയെ ഹൈക്കോടതി ഭര്‍ത്താവിനൊപ്പം വിട്ടു
യോഗാകേന്ദ്രത്തിനെതിരെ പരാതി: യുവതിയെ ഹൈക്കോടതി ഭര്‍ത്താവിനൊപ്പം വിട്ടു
തൃപ്പുണ്ണിത്തുറ ശിവശക്തി യോഗാകേന്ദ്രത്തിനെതിരെ കണ്ണൂര്‍ സ്വദേശിനി ശ്രുതി നല്‍കിയ പരാതിയില്‍ ഹൈക്കോടതി യുവതിയെ ഭര്‍ത്താവിനൊപ്പം വിട്ടു. എല്ലാ പ്രണയ വിവാഹങ്ങളെയും ലൌ ജിഹാദായി കാണരുതെന്ന് പറഞ്ഞ കോടതി മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും..
തൃപ്പുണ്ണിത്തുറ ശിവശക്തി യോഗാകേന്ദ്രത്തിനെതിരെ കണ്ണൂര്‍ സ്വദേശിനി ശ്രുതി നല്‍കിയ പരാതിയില്‍ ഹൈക്കോടതി യുവതിയെ ഭര്‍ത്താവിനൊപ്പം വിട്ടു. എല്ലാ പ്രണയ വിവാഹങ്ങളെയും ലൌ ജിഹാദായി കാണരുതെന്ന് പറഞ്ഞ കോടതി മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു. അതേസമയം സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന് മൊഴി നല്‍കിയത് .ോഗാ കേന്ദ്രത്തിന്റെ സമ്മര്‍ദ്ദാത്താലാണെന്ന് യുവതി പറഞ്ഞു. ഇതര മതസ്ഥനെ വിവാഹം കഴിച്ചതിന്റെ പേരില്‍ മതാതാപിതാക്കള്‍ യോഗാ കേന്ദ്രത്തിലാക്കിയെന്നും കേന്ദ്രത്തില്‍വെച്ച് മര്‍ദ്ദനത്തിനിരയായെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ശ്രുതിയുടെ പരാതി. തൃശൂര്‍ സ്വദേശിനി ശ്വേത നല്‍കിയ ഹരജിയും കോടതി ഇന്ന് പരിഗണിക്കും.
Adjust Story Font
16