Quantcast

തോമസ് ചാണ്ടി രാജി വെക്കണമെന്ന് ആനത്തലവട്ടം ആനന്ദന്‍

MediaOne Logo

Muhsina

  • Published:

    28 May 2018 2:52 AM GMT

തോമസ് ചാണ്ടി രാജി വെക്കണമെന്ന് ആനത്തലവട്ടം ആനന്ദന്‍
X

തോമസ് ചാണ്ടി രാജി വെക്കണമെന്ന് ആനത്തലവട്ടം ആനന്ദന്‍

കളക്ടറുടെ റിപ്പോര്‍ട്ടില്‍ എതിര്‍ പരാമര്‍ശമുണ്ടങ്കില്‍ മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന ആവിശ്യം എല്‍ഡിഎഫില്‍ ഉയരും.തെറ്റുകാരനാണന്ന് കണ്ടിട്ടും തോമസ് ചാണ്ടി സ്ഥാനത്ത് തുടരുകയാണങ്കില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന്..

കളക്ടറുടെ റിപ്പോര്‍ട്ടില്‍ എതിര്‍ പരാമര്‍ശമുണ്ടങ്കില്‍ മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന ആവശ്യം എല്‍ഡിഎഫില്‍ ഉയരും. തെറ്റുകാരനാണന്ന് കണ്ടിട്ടും തോമസ് ചാണ്ടി സ്ഥാനത്ത് തുടരുകയാണങ്കില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം ആനത്തലവട്ടം ആനന്ദന്‍ മീഡിയവണിനോട് വ്യക്തമാക്കി. എന്നാല്‍ റിപ്പോര്‍ട്ട് മന്ത്രിക്കെതിരെയാണങ്കിലും തിടുക്കത്തില്‍ നടപടികളെടുക്കേണ്ടന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

അധികാര ദുര്‍വിനിയോഗവും, കയ്യേറ്റവും നടത്തിയ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട് പ്രതിപക്ഷം. കളക്ടറുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിക്കെതിരെ പരാമര്‍ശമുണ്ടെങ്കില്‍ സംരക്ഷിക്കേണ്ടെന്ന നിലപാടാണ് സിപിഐക്കും. സിപിഎം നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കള്‍ക്കും ഇതേ അഭിപ്രായമാണുള്ളത്.

എന്നാല്‍ ആലപ്പുഴ കളക്ടര്‍ റവന്യുവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന് നല്‍കിയ റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍ നടപടികള്‍ വൈകിപ്പിക്കാനാണ് സര്‍ക്കാരിലെ ഒരു വിഭാഗത്തിന്റെ ശ്രമം. സെക്രട്ടറിയില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ച് കഴിഞ്ഞാല്‍ വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ടിന്മേലെടുക്കേണ്ട ശുപാര്‍ശ കൂടി എഴുതിയായിരിക്കും റവന്യു മന്ത്രി ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറുക. മന്ത്രിക്കെതിരെ നടപടിയടക്കമുള്ള പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെങ്കില്‍ മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. തുടര്‍ന്ന് നിയമോപദേശവും തേടും. ഇതിനെല്ലാം ശേഷമേ നടപടിയുണ്ടെങ്കില്‍ അതിലേക്ക് കടക്കൂ. നിയമലംഘനങ്ങള്‍ക്ക് ഒത്താശ ചെയ്ത റവന്യു, ജലവിഭവ, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ശുപാര്‍ശയിന്മേലും ഉടന്‍ തീരുമാനം ഉണ്ടാകില്ല.

TAGS :

Next Story