യുഡിഎഫ് പ്രവേശം തള്ളാതെ മോന്സ് ജോസഫ്; കോട്ടയം ഡിസിസിയുടെ പ്രമേയം തടസമാകില്ല
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേരിട്ട് ക്ഷണിച്ച സാഹചര്യത്തില്‍ ഈ പ്രമേയത്തിന് പ്രസക്തിയില്ല. നേതൃമാറ്റം ഉണ്ടാകില്ലെന്നും ലയന ധാരണകള്‍..
യുഡിഎഫ് പ്രവേശനം തള്ളാതെ മോന്സ് ജോസഫ്. കേരള കോണ്ഗ്രസിനെതിരെയുള്ള കോട്ടയം ഡിസിസിയുടെ പ്രമേയം മുന്നണി പ്രവേശനത്തിന് തടസ്സമല്ല. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേരിട്ട് ക്ഷണിച്ച സാഹചര്യത്തില്‍ ഈ പ്രമേയത്തിന് പ്രസക്തിയില്ല. നേതൃമാറ്റം ഉണ്ടാകില്ലെന്നും ലയന ധാരണകള്‍ തെറ്റിക്കുന്നത് ഐക്യത്തിന് തിരിച്ചടിയാകുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
വരുന്ന 14,15,16 തിയതികളില്‍ കേരള കോണ്‍ഗ്രസിന്റെ മഹാസമ്മേളനത്തില്‍ മുന്നണി ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന സൂചനകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് മോന്‍സ് ജോസഫിന്റെ പ്രതികരണം. ഉമ്മന്‍ചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സ്വാഗതം ചെയ്ത സാഹചര്യത്തില്‍ കേരള കോണ്ഗ്രസിനെതിരെ കോട്ടയം ഡിസിസി പാസ്സാക്കിയ പ്രമേയം മുന്നണി പ്രവേശനത്തിന് തടസ്സമല്ലെന്ന് മോന്സ് ജോസഫ് തുറന്ന് പറഞ്ഞു.
മുന്നണി പ്രവേശനം വിശദമായി സമ്മേളനത്തില്‍ ചര്‍ച്ചയാകും. എന്നാല്‍ അന്തിമ തീരുമാനം പിന്നീടേ ഉണ്ടാകു. ലയന സമയത്ത് ഉണ്ടാക്കിയ ധാരണകളില്‍ മാറ്റമുണ്ടാകില്ല. അങ്ങനെയുണ്ടായാല്‍ അത് ഐക്യത്തെ ബാധിക്കും. കേരള കോണ്‍ഗ്രസിനുളളില്‍ നിലവില്‍ ഗ്രൂപ്പുകള്‍ ഇല്ലെന്ന് മോന്‍സ് ജോസഫ് പറയുബോഴും യുഡിഎഫിലേക്ക് അടുക്കാനുള്ള നീക്കങ്ങള്‍ ഗ്രൂപ്പുകളെ വീണ്ടും ശക്തമാക്കും.
Adjust Story Font
16