സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍
സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍
കെഎസ്ആര്‍ടിസിയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കുന്നതിന് വേണ്ടി സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങി.
കെഎസ്ആര്‍ടിസിയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കുന്നതിന് വേണ്ടി സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങി. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയിലെ അംഗീക്യത തൊളിലാളി സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. റിപ്പോര്‍ട്ടിലെ പല കാര്യങ്ങളും അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് തൊഴിലാളി സംഘടനകള്‍ സ്വീകരിച്ചത്.
സുശീല്‍ ഖന്ന സര്‍ക്കാരിന് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയത്. കെഎസ്ആര്‍ടിസിയെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളായി തിരിക്കണമെന്നതാണ് ഇതില്‍ പ്രധാനം. നിയന്ത്രിക്കാന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍മ്മാര്‍ ഓരോ മേഖലയിലും ഉണ്ടാവും. ഹെഡ് ഓഫീസിലായിരിക്കും ഏകോപനം. ബസ്സുകളുടെ ബോഡി നിര്‍മ്മാണം പുറത്ത് നല്‍കണമെന്നാണ് മറ്റൊരു പ്രധാനപ്പെട്ട ശുപാര്‍ശ.
ജീവനക്കാരുടെ എണ്ണം കുറക്കണമെന്ന ശുപാര്‍ശയും നടപ്പാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഡബിള്‍ ഡ്യൂട്ടി കുറക്കുന്നതിന് വേണ്ടി ഡ്യൂട്ടി പാറ്റേണ്‍ പരിഷ്ക്കരിക്കണമെന്നുള്ള ശുപാര്‍ശയും സര്‍ക്കാര്‍ അംഗീകരിച്ചേക്കും. രാത്രി യാത്രക്ക് അധിക ചാര്‍ജ് ഈടാക്കണമെന്ന ശുപാര്‍ശയും സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലുണ്ട്. രണ്ടാം ഘട്ടത്തില്‍ അംഗീകാരമില്ലാത്ത കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. സുശീല്‍ ഖന്നയുടെ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കും.
Adjust Story Font
16