Quantcast

ഗെയിലിന് എതിരെ സിപിഎം പ്രവര്‍ത്തകരും; സമരപന്തലില്‍ കൊടി നാട്ടി

MediaOne Logo

Muhsina

  • Published:

    29 May 2018 2:09 PM GMT

ഗെയിലിന് എതിരെ സിപിഎം പ്രവര്‍ത്തകരും; സമരപന്തലില്‍ കൊടി നാട്ടി
X

ഗെയിലിന് എതിരെ സിപിഎം പ്രവര്‍ത്തകരും; സമരപന്തലില്‍ കൊടി നാട്ടി

ഗെയില്‍‌ പദ്ധതിയുടെ പൈപ്പ് ഇടല്‍ എന്ത് വിലകൊടുത്തും പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സിപിഎം നേതൃത്വവും സമാന നിലപാടിലാണ്. സര്‍ക്കാര്‍ നീക്കത്തെ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്ത് എത്തിയത് വരും ദിവസങ്ങളില്‍ സിപിഎമ്മിന് തലവേദനയായി മാറും..

നിർദ്ദിഷ്ട കൊച്ചി മംഗലാപുരം വാതക പൈപ്പ് ലൈനിനെതിരെ ആക്ഷൻ കമ്മിറ്റി നടത്തി വരുന്ന കുടിൽ കെട്ടി സമരത്തിന് സിപിഎം പ്രവർത്തകരുടേയും പിന്തുണ. പാർട്ടിയുടെ വിലക്ക് ലംഘിച്ച് സിപിഎം പ്രവർത്തകർ സമരപന്തലിൽ പാർട്ടി കൊടിനാട്ടി. ഗെയില്‍ പദ്ധതിക്കെതിരെ സമരം നടക്കുന്ന കോഴിക്കോട് എരഞ്ഞിമാവിലാണ് ഐക്യദാര്‍ഢ്യവുമായി സിപിഎം പ്രവര്‍ത്തകര്‍ എത്തിയത്.

ഗെയില്‍‌ പദ്ധതിയുടെ പൈപ്പ് ഇടല്‍ എന്ത് വിലകൊടുത്തും പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സിപിഎം നേതൃത്വവും സമാന നിലപാടിലാണ്. ഇരകളും വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളും നടത്തി വന്ന സമരത്തോട് സിപിഎം ഇതുവരെ മുഖം തിരിച്ചാണ് നിന്നത്. മാത്രമല്ല സമരം നടത്തുന്നവരെ നേതാക്കള്‍ പരിഹസിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് 100ലധികം പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെങ്കൊടിയുമായി സമരത്തിന് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയത്. മലപ്പുറം കാവനൂര്‍ ഏലിയാപറമ്പ് ഭാഗത്തെ പ്രവര്‍ത്തകരാണ് പാര്‍ട്ടി നിര്‍ദേശം മറികടന്ന് ഗെയിലിന് എതിരെ നിലപാട് സ്വീകരിച്ചത്.

കാരശേരി, കാവനൂര്‍ പഞ്ചായത്ത് അംഗങ്ങളും ഗെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തു. എരഞ്ഞിമാവിൽ നിന്ന് പ്രകടനമായി പദ്ധതി പ്രദേശത്തെത്തിയതിന് ശേഷമാണ് പ്രവര്‍ത്തകര്‍ കൊടിനാട്ടിയത്. പ്രാദേശിക തലത്തില്‍ സര്‍ക്കാര്‍ നീക്കത്തെ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്ത് എത്തിയത് വരും ദിവസങ്ങളില്‍ സിപിഎമ്മിന് തലവേദനയായി മാറും.

TAGS :

Next Story