വരാപ്പുഴ കസ്റ്റഡി മരണം: എസ്ഐ ദീപകിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
വരാപ്പുഴ കസ്റ്റഡി മരണം: എസ്ഐ ദീപകിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
ദീപക്ക് ശ്രീജിത്തിനെ ലോക്കപ്പിലും പരിസരങ്ങളിലും വെച്ച് മര്‍ദ്ദിച്ചതായും പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പേര്‍ട്ടിലുണ്ട്.
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ എസ് ഐ ദീപകിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ദേഹോപദ്രവമേല്‍പ്പിക്കല്‍, അന്യായമായി തടങ്കലില്‍ വെക്കല്‍, കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് ദീപക്കിനെതിരെ ചുമത്തിയിട്ടുള്ളത്. ദീപക്ക് ശ്രീജിത്തിനെ ലോക്കപ്പിലും പരിസരങ്ങളിലും വെച്ച് മര്‍ദ്ദിച്ചതായും പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പേര്‍ട്ടിലുണ്ട്.
കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ സഹോദരന്‍ സജിത്ത് ഉള്‍പ്പടെയുള്ളവരുടെ മൊഴികളാണ് വരാപ്പുഴ എസ്‌ഐ ദീപകിനെതിരെ കൊലക്കുറ്റം ചുമത്താന്‍ നിര്‍ണായകമായത്. രാത്രി വൈകി വരാപ്പുഴ സ്‌റ്റേഷനിലെത്തിയ ദീപക്, ശ്രീജിത്ത് ഉള്‍പടെയുള്ള പ്രതികളെ മര്‍ദിക്കുന്നതു കണ്ടുവെന്നും ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയ മര്‍ദനമേറ്റ പാടുകളും ദീപകിനെതിരായി. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം ശ്രീജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് വൈകുന്നേരം പറവൂര്‍ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയ ദീപക്കിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലിലേക്കയച്ചു.
ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ടു വകുപ്പ് തല നടപടി നേരിട്ട പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ പ്രതിയാക്കുന്ന കാര്യത്തിലും അന്വേഷണ സംഘം വൈകാതെ തീരുമാനത്തിലെക്കെത്തിയേക്കും. ശ്രീജിത്ത് കസ്റ്റഡിയില്‍ കഴിഞ്ഞ ആറ്, ഏഴ് തീയതികളിലായി വരാപ്പുഴ സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ വിശദമായി ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
സംഭവം നടക്കുമ്പോള്‍ വരാപ്പുഴ സ്‌റ്റേഷന്റെ ചുമതലയുണ്ടായിരുന്ന എഎസ്‌ഐ സിഎന്‍ ജയാനന്ദനെ നാളെ ആലുവ പൊലീസ് ക്ലബില്‍ എത്തിച്ച് ചോദ്യം ചെയ്യും.
Adjust Story Font
16