ഓഖി: തീവ്രത കുറയുന്നതായി സ്ഥിരീകരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഓഖി: തീവ്രത കുറയുന്നതായി സ്ഥിരീകരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത അടുത്ത 48 മണിക്കൂറിനുളളിൽ ചുഴലിക്കാറ്റ് ദുർബലമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ..
ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത കുറയുന്നതായി സ്ഥിരീകരണം. 48 മണിക്കൂറിനുള്ളില്‍ ഓഖി ചുഴലിക്കാറ്റ് ദുര്‍ബലമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റില്‍ കടലില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. തിരുവനന്തപുരത്ത് നാല് പേരെയും കൊല്ലം ശക്തി കുളങ്ങരയില്‍ പതിമൂന്ന് പേരെയും രക്ഷപെടുത്തി. ലക്ഷദ്വീപില്‍ ഒരാളെയും രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യ തൊഴിലാളികള്‍ പൂന്തുറയില്‍ ഒരു മൃതദേഹം കണ്ടെത്തി.
കൊല്ലത്ത് ഒരു മൃതദേഹം കൂടി കരക്കെത്തിച്ചു. ഇതോടെ ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഓഖി ചുഴലിക്കാററിൻറെ തീവ്രത അടുത്ത 48 മണിക്കൂറിനുളളിൽ ദുർബലമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ മിനിക്കോയ് ദ്വീപിൻറ 400 കിലോമീറ്റർ അകലത്താണ് ചുഴലിക്കാറ്റുളളത്.
Adjust Story Font
16