Quantcast

അമിത ഫീസ്; സ്കൂളിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം

MediaOne Logo

Muhsina

  • Published:

    31 May 2018 2:25 PM GMT

അമിത ഫീസ്; സ്കൂളിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം
X

അമിത ഫീസ്; സ്കൂളിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം

എറണാകുളം ചെന്പുമുക്ക് അസീസി വിദ്യാ നികേതന്‍ സ്കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ് അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചത്. ഫീസ് വര്‍ദ്ധന ചോദ്യം ചെയ്ത രക്ഷിതാക്കളുടെ മക്കളെ മാനേജ്മെന്‍റ് പീഡിപ്പിക്കുന്നുവെന്നും..

വിദ്യാര്‍ഥികളില്‍ നിന്നും അമിതമായി ഫീസ് ഈടാക്കുന്നുവെന്ന് ആരോപിച്ച് സ്വകാര്യ സ്തൂളിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം. എറണാകുളം ചെന്പുമുക്ക് അസീസി വിദ്യാ നികേതന്‍ സ്കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ് അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചത്. ഫീസ് വര്‍ദ്ധന ചോദ്യം ചെയ്ത രക്ഷിതാക്കളുടെ മക്കളെ മാനേജ്മെന്‍റ് പീഡിപ്പിക്കുന്നുവെന്നും ആരോപണമുണ്ട്.

ഒരോ വര്‍ഷവും വിദ്യാര്‍ഥികളുടെ ഫീസില്‍ 20 ശതമാനത്തില്‍ അധികം വര്‍ദ്ധന മാനേജ്മെന്‍റ് നടപ്പാക്കുന്നുവെന്ന് ഒരുവിഭാഗം രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. ഇതിനെതിരെയാണ് സ്കൂളിന് സമീപം കൂട്ട ഉപവാസ സമരം ആരംഭിച്ചത്. ഭാരിച്ച ഫീസ് ഈടാക്കുന്നന്നതിനനുസരിച്ചുള്ള പഠന നിലവാരം ഉയര്‍ത്താന്‍ സ്കൂളിന് കഴിയുന്നില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു. വര്‍ഷങ്ങളായി പിടിഎ ഇല്ലാതിരുന്ന സ്കൂളില്‍ രക്ഷിതാക്കളുടെ നിര്‍ബന്ധപ്രകാരം കഴിഞ്ഞ വര്‍ഷം പി ടി എ രൂപീകരിച്ചിരുന്നു. എന്നാല്‍ ഇതുവരെ യോഗം വിളിച്ചു ചേര്‍ക്കാന്‍ സ്കൂള്‍ അധികാരികള്‍ തയ്യാറായില്ല.

ഫീസ് വര്‍ദ്ധനക്ക് പുറമേ പ്രവേശ സമയത്ത് സ്കൂള്‍ അമിതമായ ഡോണേഷന്‍ വാങ്ങുന്നുവെന്നും സ്വിമ്മിങ്ങ് പൂള്‍, ഷട്ടില്‍ കോര്‍ട്ട് തൂടങ്ങി വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള സൌകര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് വാടകക്കു നല്‍ുകയാണെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. ഫീസ് വര്‍ദ്ധനക്കെതിരെ പ്രതികരിച്ച രക്ഷിതാക്കളുടെ മക്കളെ മാനസികമായി പീഡിപ്പിക്കുന്നതായും അപമാനിക്കുന്നതായും രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. പാരന്റ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ സ്കൂള്‍ പരിസരത്ത് നടത്തിവരുന്ന കൂട്ട ഉപവാസം ആം ആദ്മി പാര്‍ട്ടി നേതാവ് സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

TAGS :

Next Story