ഷെഫിന്‍ ജഹാനെതിരെ ഐഎസ് ബന്ധം ആരോപിച്ച് അശോകന്‍ സുപ്രീംകോടതിയില്‍
ഷെഫിന്‍ ജഹാനെതിരെ ഐഎസ് ബന്ധം ആരോപിച്ച് അശോകന്‍ സുപ്രീംകോടതിയില്‍
ഹാദിയ കേസ് തിങ്കളാഴ്ച പരിഗണിക്കാനിരക്കെ സുപ്രീം കോടതിയില്‍ ഹാദിയയുടെ പിതാവ് അശോകന്‍റെ പുതിയ ഹര്‍ജി. ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നും പോപ്പുലര്‍ഫ്രണ്ട് ഹാദിയ വിഷയം..
ഹാദിയ കേസ് തിങ്കളാഴ്ച പരിഗണിക്കാനിരക്കെ സുപ്രീം കോടതിയില്‍ ഹാദിയയുടെ പിതാവ് അശോകന്‍റെ പുതിയ ഹര്‍ജി. ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നും പോപ്പുലര്‍ഫ്രണ്ട് ഹാദിയ വിഷയം ഉപയോഗിച്ച് വ്യപക പണപ്പിരിവ് നടത്തുകയാണെന്നും ആരോപിച്ചാണ് ഹര്‍ജി. അതിനിടെ ഹാദിയയുടെ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതി പരിസരത്ത് വിദ്യാര്‍ത്ഥികളും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിഷേധിച്ചു.
നേരത്തെ ഹൈക്കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും ഹാദിയയുടെ പിതാവ് അശോകന്‍ ഉന്നയിച്ചിരിക്കുന്നത്. ഐഎസ് ബന്ധം ആരോപിച്ച് എന്‍.ഐ എ അറസ്റ്റ് ചെയ്ത മന്‍സി ബുറാഖുമായി ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് ബന്ധമുണ്ട്. ഇരുവരും സാമൂഹ്യമാധ്യമങ്ങളില് നടത്തിയ സംഭാഷണം ഇതിന് തെളിവാണ്. ഹാദിയയുടെ പേരില് പോപ്പുലര്‍ഫ്രണ്ട് വ്യാപക പണപ്പിരിവ് നടത്തുകയാണെന്നും ഇതുവരെ 80 ലക്ഷം രൂപ സമാഹരിച്ചെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹാദിയക്ക് വീട്ടില്‍മുഷ്യാവകാശ ലംഘനം നേരിടുന്നുവെന്ന് പോലീസിന് കണ്ടത്താനായിട്ടില്ലെന്ന് നരേത്ത സംസ്ഥാന മനുഷ്യാവകശ കമ്മീഷണര്‍ കെ.മോഹനന്‍ കുമാര്‍ വ്യകതമാക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനിടെ ഹാദിയ മോചനം ആവശ്യപ്പെട്ട് ഏതാനും മനുഷ്യവകാശ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും സുപ്രീം കോടതി പരിസരത്ത് പ്രതിഷേധിച്ചു. എസ്ഐഒ, വിമന്‍ കളക്ടീവ്, ഫ്രറ്റേണിറ്റി, പിഞ്ച്ര തോഡ് തുടങ്ങി വിവിധ വിദ്യാര്‍ത്ഥി സംഘടന പ്രധിനിധികളും കൂട്ടായ്മയിലെ അംഗങ്ങളും പ്രതിഷേധത്തിനെത്തി.
Adjust Story Font
16