ചെങ്ങന്നൂരിലെ ആര്‍എസ്എസ് വോട്ടിനെ ചൊല്ലി എല്‍ഡിഎഫില്‍ ഭിന്നത
ചെങ്ങന്നൂരിലെ ആര്‍എസ്എസ് വോട്ടിനെ ചൊല്ലി എല്‍ഡിഎഫില്‍ ഭിന്നത
ചെങ്ങന്നൂരില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചു.
ചെങ്ങന്നൂരിലെ ആര്‍എസ്എസ് വോട്ടിനെ ചൊല്ലി എല്‍ഡിഎഫില്‍ ഭിന്നത. ഉപതെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വോട്ടും സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചു.
ചെങ്ങന്നൂരില്‍ ആര്‍എസ്എസിന്റെ വോട്ട് വേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട് തള്ളിക്കളയുന്നതാണ് കാനം രാജേന്ദ്രന്റെ പ്രതികരണം. ചെങ്ങന്നൂരില്‍ മുഖ്യ ശത്രു കോണ്‍ഗ്രസാണെന്നും കാനം പറഞ്ഞു. കാനത്തിന്റെ പ്രസ്താവനയിലൂടെ എല്‍ഡിഎഫിലെ ഭിന്നത വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മണ്ഡലത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്ന് ചെന്നിത്തല വിമര്‍ശിച്ചു. പ്രമുഖ നേതാക്കള്‍ മണ്ഡലത്തിലെത്തിയതോടെ ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുകയാണ്. പ്രധാന സ്ഥാനാർത്ഥികളുടെ പത്രിക സമർപ്പണം അടുത്തയാഴ്ച നടക്കും. വോട്ട് തേടി ഭവന സന്ദര്‍ശനം നടത്തുന്ന തിരക്കിലാണ് സ്ഥാനാര്‍ഥികള്‍.
Adjust Story Font
16