എസ്എഫ്ഐ ദേശീയ പ്രസിഡന്റിന്റെ സഹോദരന് പൊലീസിന്റെ ക്രൂര മർദ്ദനം
എസ്എഫ്ഐ ദേശീയ പ്രസിഡന്റിന്റെ സഹോദരന് പൊലീസിന്റെ ക്രൂര മർദ്ദനം
യുവ സംവിധായകനും എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി പി സാനുവിന്റെ സഹോദരനുമായ സഹീര്‍ സക്കറിയെയാണ് പോലീസ് ക്രൂരമായി മര്‍ദ്ധിച്ചതായി പരാതിയുള്ളത്. കൊടുമുണ്ടയിൽ വച്ചാണ് സംഭവം..
എസ്എഫ്ഐ ദേശീയ പ്രസിഡന്‍റിന്റെ സഹോദരനെ പോലീസ് മർദിച്ചു അവശനാക്കി. വളാഞ്ചേരി സ്വദേശി സഹീറിനെയാണ് തൃത്താല എസ് ഐ മർദ്ദിച്ചതായി പരാതിയുള്ളത്. പരിക്കേറ്റ സഹീര്‍ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
യുവ സംവിധായകനും എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി പി സാനുവിന്റെ സഹോദരനുമായ സഹീറാം സക്കറിയെയാണ് പോലീസ് ക്രൂരമായി മര്‍ദ്ധിച്ചതായി പരാതിയുള്ളത്. കൊടുമുണ്ടയിൽ വച്ചാണ് സംഭവം നടന്നത്. മൂന്നു പേർ ബൈക്കിൽ സഞ്ചരിച്ചതിന് തടഞ്ഞു നിര്‍ത്തി പോലീസ് ചോദ്യം ചെയ്യുകയും ദേഹപരിശോധന നടത്തിയതിനു ശേഷം പേഴ്സ് ആവശ്യപ്പെട്ടെന്നും എന്തിനെന്ന് ചോദിച്ചതിന് പോലീസ് മുഖത്തടിച്ചെന്നും സഹീര്‍ പറയുന്നു. ഫോണെടുത്ത് വീട്ടുക്കാരെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ പിടിച്ച് വാങ്ങുകയും സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ധിക്കുകയും ചെയ്തു. സഹീറിന്‍റെ പുറത്തും കാലിന്‍റെ തുടയിലും മര്‍ദ്ധനമേറ്റതിന്‍റെ പാടുകളുണ്ട്. തന്‍റെ അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകരുതെന്നും ആളുകളോടുള്ള പോലീസിന്‍റെ സമീപനം മാറണമെന്നും സഹീര്‍ പറഞ്ഞു.
പരിക്കേറ്റ സഹീര്‍ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പോലീസ് മര്‍ദ്ധിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സഹീര്‍ പറഞ്ഞു. സി.പി.ഐ.എം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി സക്കറിയുടെ മകനാണ് മര്‍ദ്ധനമേറ്റ സഹീര്‍.
Adjust Story Font
16