Quantcast

കടല്‍ഭിത്തി നിര്‍മാണം ഉടനടി വേണം; ചെല്ലാനത്ത് സമരം തുടരുന്നു

MediaOne Logo

Muhsina

  • Published:

    1 Jun 2018 7:58 AM GMT

കടല്‍ഭിത്തി നിര്‍മാണം ഉടനടി വേണം; ചെല്ലാനത്ത് സമരം തുടരുന്നു
X

കടല്‍ഭിത്തി നിര്‍മാണം ഉടനടി വേണം; ചെല്ലാനത്ത് സമരം തുടരുന്നു

കടല്‍ക്ഷോഭം ദുരിതം വിതച്ച ചെല്ലാനം മേഖലയില്‍ സമഗ്ര പാക്കേജ് എന്ന ഉറപ്പ് ലഭിച്ചെങ്കിലും കടല്‍ഭിത്തി നിര്‍മാണം ആരംഭിക്കും വരെ സമരമെന്ന നിലപാടാണ് ചെല്ലാനത്തെ സമരക്കാടുടേത്. ഉറപ്പുകളുടെ പേരില്‍ മാത്രം സമരം പിന്‍‌വലിക്കില്ല. താല്‍കാലിക സംവിധാനമൊരുക്കാനുള്ള നീക്കത്തെ എതിര്‍ക്കും. ശാസ്ത്രീയമായി..

കൊച്ചി ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മാണം അടിയന്തരമായി നടത്തണമെന്നാശ്യപ്പെട്ട് നാട്ടുകാര്‍ നടത്തുന്ന സമരം ആറാം ദിവസവും തുടരുന്നു. താല്‍കാലിക നിര്‍മാണപ്രവര്‍ത്തി അംഗീകരിക്കില്ലെന്നാണ് സമരസമിതിയുടെ നിലപാട്. അതേസമയം ലക്ഷദ്വീപില്‍ നിന്ന് അന്‍പത് മത്സ്യത്തൊഴിലാളികളെ ഇന്ന് കൊച്ചിയില്‍ എത്തിക്കും.

കടല്‍ക്ഷോഭം ദുരിതം വിതച്ച ചെല്ലാനം മേഖലയില്‍ സമഗ്ര പാക്കേജ് എന്ന ഉറപ്പ് ലഭിച്ചെങ്കിലും കടല്‍ഭിത്തി നിര്‍മാണം ആരംഭിക്കും വരെ സമരമെന്ന നിലപാടാണ് ചെല്ലാനത്തെ സമരക്കാടുടേത്. ഉറപ്പുകളുടെ പേരില്‍ മാത്രം സമരം പിന്‍‌വലിക്കില്ല. താല്‍കാലിക സംവിധാനമൊരുക്കാനുള്ള നീക്കത്തെ എതിര്‍ക്കും. ശാസ്ത്രീയമായി കടല്‍ഭിത്തി നിര്‍മാണം ആരംഭിക്കാനുള്ള നടപടിയാണ് വേണ്ടതെന്നും സമരക്കാര്‍ പറയുന്നു. തീരത്ത് മിക്കയിടങ്ങളിലും കുറ്റമറ്റ കടല്‍ഭിത്തികളില്ല അതിനാല്‍ തന്നെ തീരത്ത് ആശങ്കയില്‍ കഴിയേണ്ട നിലയാണുള്ളത്. കടല്‍ഭിത്തി നിര്‍മാണത്തിനായുള്ള പ്രാഥിക പരിശോധനയ്ക്കായി ജലസേചന വകുപ്പ് സ്ഥലം സന്ദര്‍ശിച്ചിരുന്നു. ചെല്ലാനം സെന്റ്മേരീസ് സ്കൂളാണ് നിലവില്‍ സമരവേദി ഇത് മാറ്റാനും സംഘാടകര്‍ക്ക് ആലോചനയുണ്ട്. അതേസമയം കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള കൊച്ചി കേന്ദ്രീകരിച്ചുള്ള രക്ഷാപ്രവര്‍ത്തനം ‌തുടരുന്നുണ്ട് രണ്ടാം തീയതി രക്ഷപ്പെടുത്തിയ തമിഴ്‌നാട്, അസം സ്വദേശികളായ 50 മത്സ്യത്തൊഴിലാളികളെക്കൂടി ഇന്ന് കൊച്ചിയിലെത്തിക്കും.

TAGS :

Next Story