വിവാദ യോഗ കേന്ദ്രത്തില്‍ ലൈംഗിക പീഡനവും
വിവാദ യോഗ കേന്ദ്രത്തില്‍ ലൈംഗിക പീഡനവും
തൃപ്പൂണിത്തറയിലെ വിവാദ യോഗ കേന്ദ്രത്തില്‍ ലൈംഗിക പീഡനവും. എറണാകുളത്തെ വിവാദ യോഗ കേന്ദ്രത്തില്‍ ലൈംഗിക പീഡനവും നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. യോഗ കേന്ദ്രത്തിലെ മുന്‍ ഇന്‍സ്ട്രക്ടര്‍ കൃഷ്ണകുമാര്‍..
തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തില്‍ ലൈംഗിക പീഡനവും നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. യോഗ കേന്ദ്രത്തിലെ മുന്‍ ഇന്‍സ്ട്രക്ടര്‍ കൃഷ്ണകുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് വെളിപ്പെടുത്തല്‍. യോഗ കേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കിയിരുന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തുന്നതായും പറയുന്നു. കേസില്‍ കക്ഷിചേർക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയായ കൃഷ്ണകുമാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.
പ്രതീഷ് വിശ്വനാഥന്‍ നടത്തുന്ന ഹിന്ദു ഹെല്‍പ്പ് ലൈന്‍ വഴിയാണ് കേന്ദ്രത്തിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് രാവും പകലും പീഡനമാണെന്നും ഹരജിയില്‍ കൃഷ്ണകുമാര്‍ പറയുന്നു. രക്ഷിതാക്കളില്‍നിന്ന് പതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ ഫീസ് വാങ്ങുന്നുണ്ട്. പലിശ, ഭൂമി ഇടപാടുകള്‍ക്കായാണ് വരുമാനം വിനിയോഗിക്കുന്നതെന്നും കൃഷ്ണകുമാര്‍ ഹരജിയില്‍ വ്യക്തമാക്കുന്നു.
യോഗ കേന്ദ്രം നടത്തിപ്പുകാരന്‍ മനോജിന് സര്‍ക്കാറിലെയും പൊലീസിലെയും ഉന്നതരുമായി ബന്ധമുണ്ട്. ഇവരുടെ വിവരങ്ങള്‍ പുറത്തുപറഞ്ഞാല്‍ ജീവന്‍ അപകടത്തിലാകുമെന്ന് ഭയമുണ്ടെന്നും ഹരജിയില്‍ കൃഷ്ണകുമാര്‍ പറഞ്ഞു. മനോജുമായി ബന്ധമുള്ള ഹില്‍ പാലസ് സി ഐ കേന്ദ്രത്തിന്‍റെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. യോഗ കേന്ദ്രത്തിന്‍റെ പരിപാടികളില്‍ സി ഐ പങ്കെടുത്തതിന്‍റെ ചിത്രങ്ങളും കോടതിയില്‍ സമര്‍പ്പിച്ചു.
Adjust Story Font
16