Quantcast

'പൊതുജനക്ഷേമത്തിനായി സർക്കസ്കമ്പനി നടത്തുന്ന മൃഗശിക്ഷകന്‍!' ജൂഡിനെതിരെ വിമര്‍ശവുമായി ദീപ നിശാന്ത്

MediaOne Logo

Muhsina

  • Published:

    5 Jun 2018 2:42 PM GMT

പൊതുജനക്ഷേമത്തിനായി സർക്കസ്കമ്പനി നടത്തുന്ന മൃഗശിക്ഷകന്‍! ജൂഡിനെതിരെ വിമര്‍ശവുമായി ദീപ നിശാന്ത്
X

'പൊതുജനക്ഷേമത്തിനായി സർക്കസ്കമ്പനി നടത്തുന്ന മൃഗശിക്ഷകന്‍!' ജൂഡിനെതിരെ വിമര്‍ശവുമായി ദീപ നിശാന്ത്

കൊച്ചി മേയര്‍ സൌമിനി ജെയിനിനെ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തില്‍ ജൂഡിനെ പിന്തുണച്ച ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ കൂടി ഷെയര്‍ ചെയ്തുകൊണ്ടാണ് ദീപാനിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ''ജൂഡ് സ്ത്രീവിരുദ്ധനല്ല! സംവരണവിരുദ്ധൻ തീരെയല്ല!..

കസബ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് നടി പാര്‍വതിയെ എതിര്‍ത്തും പിന്തുണച്ചും സോഷ്യല്‍ മീഡിയയില്‍ വിവാദം കത്തുകയാണ്. മമ്മൂട്ടി ആരാധകരുടെ സോഷ്യല്‍മീഡിയ അധിക്ഷേപം തുടരുന്നതിനിടെ നടനും സംവിധായകനുമായ ജൂഡ് ആന്റണിയും പാര്‍വ്വതിയെ പേരെടുത്ത് പറയാതെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കസ് കൂടാരത്തിലെത്തിയ കുരങ്ങ് അഭ്യാസിയായി അറിയപ്പെടാന്‍ തുടങ്ങിയതോടെ സര്‍ക്കസ് മുതലാളിമാരെ തെറിപറയുന്നുവെന്നായിരുന്നു ജൂഡിന്റെ പരിഹാസം.

സംഭവത്തില്‍ ജൂഡിനെ വിമര്‍ശിച്ചുകൊണ്ടാണ് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിന്റെ പ്രതികരണം. കൊച്ചി മേയര്‍ സൌമിനി ജെയിനിനെ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തില്‍ ജൂഡിനെ പിന്തുണച്ച ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ കൂടി ഷെയര്‍ ചെയ്തുകൊണ്ടാണ് ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്. ''ജൂഡ് സ്ത്രീവിരുദ്ധനല്ല! സംവരണവിരുദ്ധൻ തീരെയല്ല! കാട്ടിൽ നിന്ന് കുരങ്ങുകളെ പിടിച്ചോണ്ടു വന്ന് പരിശീലിപ്പിച്ച് പൊതുജനക്ഷേമത്തിനായി സർക്കസ് കമ്പനി നടത്തുന്ന 'മൃഗശിക്ഷകനാണ്' ആ മഹാനായ മനുഷ്യൻ!'' ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.

അഗ്നിവളയത്തിലൂടെ ചാടേണ്ടിവരുന്ന മൃഗത്തിന്റെ വേദനിപ്പിക്കുന്ന ആത്മഗതങ്ങള്‍ വര്‍ണിക്കുന്ന വിജയലക്ഷ്മിയുടെ കവിതയും ദീപാനിശാന്ത് തന്റെ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ''പെണ്ണിനെ സർക്കസ്സിലെ അടിമക്കുരങ്ങായി കണ്ട് അഗ്നിവളയത്തിലൂടെയുള്ള പരിശീലനം നൽകുന്ന, വരച്ച വരകൾക്കപ്പുറം ചാടുന്ന മൃഗത്തെ ചാട്ടവാറു കൊണ്ടും തെറി വാക്കുകൾ കൊണ്ടും അഭിഷേകം നടത്തുന്ന എല്ലാ മൃഗശിക്ഷകർക്കും ആ കവിത ഡെഡിക്കേറ്റ് ചെയ്യുന്നു..!''

ഇതിനിടെ ജൂഡ് ആന്റണിയുടെ പരിഹാസത്തിനെതിരെ പരോക്ഷമായ മറുപടിയുമായി പാര്‍വ്വതിയും രംഗത്തെത്തിയിരുന്നു. എല്ലാ സര്‍ക്കസ് മുതലാളിമാര്‍ക്കും ഡെഡിക്കേറ്റ് ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ട്, OMKV എന്ന് തുന്നിയ ചിത്രമായിരുന്നു പാര്‍വതി ട്വീറ്റ് ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

TAGS :

Next Story