Quantcast

തെഹല്‍ക്കക്കെതിരായ അന്വേഷണത്തില്‍ സോണിയ ഇടപെട്ടതായി ആരോപണം

MediaOne Logo

Muhsina

  • Published:

    18 Dec 2017 11:51 PM GMT

തെഹല്‍ക്കക്കെതിരായ അന്വേഷണത്തില്‍ സോണിയ ഇടപെട്ടതായി ആരോപണം
X

തെഹല്‍ക്കക്കെതിരായ അന്വേഷണത്തില്‍ സോണിയ ഇടപെട്ടതായി ആരോപണം

തെഹല്‍ക്കയുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച കേസ് അന്വേഷണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടതായി ആരോപണം. തെഹല്‍ക്കെതിരായ അന്വേഷണത്തില്‍ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം..

തെഹല്‍ക്കയുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച കേസ് അന്വേഷണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടതായി ആരോപണം. തെഹല്‍ക്കെതിരായ അന്വേഷണത്തില്‍ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതില്ലെന്ന് ധനകാര്യമന്ത്രിയായിരുന്ന പി. ചിദംബരത്തിനു സോണിയാഗാന്ധി നിര്‍ദേശം നല്‍കിയതായാണ് സമതാ പാര്‍ട്ടി മുന്‍ അധ്യക്ഷ ജയ ജയ്റ്റ്‌ലി ആരോപിച്ചിരിക്കുന്നത്. ആത്മകഥയിലാണ് ജയ ജയ്റ്റ്‍ലി സോണിയക്കെതിരെ വിമര്‍ശമുന്നയിച്ചിരിക്കുന്നത്.

ആയുധ ഇടപാടുകളിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവരാൻ തെഹൽക്ക നടത്തിയ സ്റ്റിങ് ഓപ്പറേഷനായ 'ഓപ്പറേഷൻ വെസ്റ്റ് എൻഡ്'നെ സംബന്ധിച്ചാണ് ജയയുടെ വെളിപ്പെടുത്തലുകള്‍. പ്രതിരോധ രംഗത്തെ അഴിമതിയെക്കുറിച്ചുളള തെഹല്‍ക്കയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിന്നീട് അധികാരത്തില്‍ എത്തിയ യുപിഎ സര്‍ക്കാര്‍ ഇടപെട്ടതായാണ് ആരോപണം. 'ലൈഫ് എമങ് ദി സ്‌കോര്‍പിയണ്‍സ്: മെമോയിര്‍സ് ഓഫ് എ വുമന്‍ ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്‌സ്' എന്ന ആത്മകഥയിലാണ് ജയ സോണിയക്കെതിരെ വിമര്‍ശമുന്നയിച്ചിരിക്കുന്നത്. തെഹല്‍ക്കയുടെ ഒളിക്യാമറ അന്വേഷണത്തില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്നും ജയ ആരോപിക്കുന്നു. 2004ല്‍ സോണിയഗാന്ധി പി ചിദംബരത്തിന് എഴുതിയതെന്ന് ആരോപിക്കുന്ന കത്തിന്റെ പകര്‍പ്പും തന്റെ ആത്മകഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സോണിയ ഗാന്ധിയുടെ നിര്‍ദേശമനുസരിച്ച് പി ചിദംബരം എന്‍ഫോഴ്സ്മെന്റ് വകുപ്പില്‍ നിന്ന് തെഹല്‍ക്കയുടെ സാന്പത്തിക സ്രോതസുകള്‍ സംബന്ധിച്ച രേഖകള്‍ തേടിയെന്നും ആത്മകഥയില്‍ ആരോപിക്കുന്നു. അന്നത്തെ ബിജെപി അധ്യക്ഷൻ ബംഗാരു ലക്ഷ്മണ് പ്രത്യേക സിബിഐ കോടതി ഒരു ലക്ഷം രൂപ പിഴയും നാലു വർഷത്തെ കഠിന തടവും ശിക്ഷ വിധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തെഹല്‍ക്കയുടെ പ്രവര്‍ത്തനം തടസപ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചിരുന്നു. തെഹല്‍ക്കയുടെ അന്വേഷണ റിപ്പോര്‍ട്ടു പുറത്തുവന്നതോടെ അന്നത്തെ പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസാണു നേട്ടം കൊയ്തതെന്നും ജയ ജയ്റ്റ്‌ലി പറയുന്നു.

TAGS :

Next Story