കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ മൂന്ന് മരണം
കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ മൂന്ന് മരണം
നിരവധി പേര്‍ മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഉത്തരേന്ത്യയില്‍ വരും ദിവസങ്ങളില്‍ അന്തരീക്ഷ താപനില ഇനിയും കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ..
കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഉത്തരേന്ത്യയില്‍ വരും ദിവസങ്ങളില്‍ അന്തരീക്ഷ താപനില ഇനിയും കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
വടക്കന്‍ കശ്മീരിലെ കുപ്‍വാര ജില്ലയിലാണ് മഞ്ഞിടിച്ചിലുണ്ടായത്. കുപ്‍വാരയില്‍ നിന്ന് കാര്‍നയിലേക്ക് പോകുകയായിരുന്നു വാഹനം അപകടത്തില്‍പ്പെട്ടാണ് മൂന്ന് പേര്‍ മരിച്ചത്. മരിച്ചവരില്‍ 10 വയസ്സുകാരനും ഉള്‍പ്പെടും. മൂന്നുസ്ത്രീകളുള്‍പ്പെടെ 9 പേര്‍ വാഹനത്തിലുണ്ടായിരുന്നുവെന്നാണ് സൂചന. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി. മറ്റുളളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കനത്തമൂടല്‍മഞ്ഞ് കാരണം രക്ഷാപ്രവര്‍ത്തനം ദുസ്സഹമായിരിക്കുകയാണ്.
കനത്ത മൂടല്‍ മഞ്ഞ് മൂലം ഉത്തരാഖണ്ഡില്‍ നാലുപേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഉത്തരേന്ത്യയില്‍ കനത്തമൂടല്‍ മഞ്ഞും ശീതക്കാറ്റും തുടരുകയാണ്. വരും ദിവസങ്ങളില്‍ അന്തരീക്ഷ താപനില ഇനിയും താഴുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂടല്‍മഞ്ഞ് ശക്തമായതോടെ വ്യോമ-റെയില്‍ ഗതാഗതവും താറുമാറായിരിക്കുകയാണ്.
Adjust Story Font
16