ആർ കെ നഗറിൽ 145 പത്രികകൾ; സൂക്ഷ്മപരിശോധന ഇന്ന്
ആർ കെ നഗറിൽ 145 പത്രികകൾ; സൂക്ഷ്മപരിശോധന ഇന്ന്
തമിഴ്നാട്ടിലെ ആർകെ നഗർ ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായി. ആകെ 145 പത്രികകളാണ് ലഭിച്ചത്. ഇന്നലെ മാത്രം 107 പത്രികകൾ സമർപ്പിക്കപ്പെട്ടു. സൂക്ഷ്മപരിശോധന ഇന്ന്..
തമിഴ്നാട്ടിലെ ആർകെ നഗർ ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായി. ആകെ 145 പത്രികകളാണ് ലഭിച്ചത്. ഇന്നലെ മാത്രം 107 പത്രികകൾ സമർപ്പിക്കപ്പെട്ടു. സൂക്ഷ്മപരിശോധന ഇന്ന് നടക്കും.
നടൻ വിശാൽ, ബിജെപി സ്ഥാനാർത്ഥി കാരുനാഗരാജ്, ജയലളിതയുടെ ബന്ധു ദീപ ജയകുമാർ എന്നിവരാണ് ഇന്നലെ പത്രിക നൽകിയവരിൽ പ്രമുഖർ. വിശാലിന്റെ വരവോടെ മത്സരം ശക്തമാകുമെന്ന് ഉറപ്പായി.
വിശാലിന് പത്രിക സമർപ്പിക്കാൻ വിഐപി പരിഗണന നൽകരുതെന്ന് ബിജെപിയും ബിഎസ്പിയും ആവശ്യപ്പെട്ടതിനാൽ വൈകിട്ട് അഞ്ചു മണിയോടെയാണ് താരത്തിന് പത്രിക സമർപ്പിക്കാൻ സാധിച്ചത്. നടികർ സംഘത്തിന്റെയും നിർമാതാക്കളുടെ സംഘടനയുടെയും അധ്യക്ഷ സ്ഥാനം രാജിവെക്കാതെ വിശാൽ മത്സരിക്കരുതെന്നാവശ്യപ്പെട്ട് നടനും സംവിധായകനുമായ ചേരൻ രംഗത്തെത്തി.
Adjust Story Font
16