Quantcast

കുല്‍ഭൂഷന്‍ ജാദവിനെതിരായ കൂടുതല്‍ കുറ്റങ്ങളില്‍ വിചാരണ നടക്കുന്നതായി റിപ്പോര്‍ട്ട്

MediaOne Logo

Muhsina

  • Published:

    21 April 2018 4:49 AM GMT

കുല്‍ഭൂഷന്‍ ജാദവിനെതിരായ കൂടുതല്‍ കുറ്റങ്ങളില്‍ വിചാരണ നടക്കുന്നതായി റിപ്പോര്‍ട്ട്
X

കുല്‍ഭൂഷന്‍ ജാദവിനെതിരായ കൂടുതല്‍ കുറ്റങ്ങളില്‍ വിചാരണ നടക്കുന്നതായി റിപ്പോര്‍ട്ട്

ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ പിടികൂടിയ ഇന്ത്യന്‍ പൌരന്‍ കുല്‍ഭൂഷന്‍ ജാദവിനെതിരായ കൂടുതല്‍ കുറ്റങ്ങളില്‍ വിചാരണ നടക്കുന്നതായി റിപ്പോര്‍ട്ട്. തീവ്രവാദ-വിദ്വംസക കുറ്റങ്ങള്‍..

ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ പിടികൂടിയ ഇന്ത്യന്‍ പൌരന്‍ കുല്‍ഭൂഷന്‍ ജാദവിനെതിരായ കൂടുതല്‍ കുറ്റങ്ങളില്‍ വിചാരണ നടക്കുന്നതായി റിപ്പോര്‍ട്ട്. തീവ്രവാദ-വിദ്വംസക കുറ്റങ്ങള്‍ ചുമത്തി ജാദവ് പാക്കിസ്ഥാനില്‍ വിചാരണ നേരിടുന്നതായാണ് വിവരം.

പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമമായ ഡോണ്‍ ആണ് കുല്‍ഭൂഷനെതിരായ കൂടുതല്‍ കുറ്റങ്ങളില്‍ ‍വിചാരണ നടക്കുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. പേര് വെളിപ്പെടുത്താതെ ഒരു ഉദ്യോഗസഥനെ ഉദ്ദരിച്ചാണ് പത്രം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഏതു കോടതിയിലാണ് കുല്‍ഭൂഷനെതിരെ വിചാരണ നടക്കുന്നത് എന്ന കാര്യം വ്യക്തമല്ല.ചാരവൃത്തി,തീവ്രവാദം,വിദ്വംസക പ്രവര്‍ത്തനം എന്നീ കുറ്റങ്ങള്‍ ജാദവിനെതിരെ നിലനില്‍ക്കുന്നുണ്ട്. ഇതില്‍ ചാരവൃത്തി സംബന്ധിച്ച കുറ്റത്തിന്‍റെ വിചാരണ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളതെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രിലില്‍ ചാരവ ൃത്തി ആരോപിച്ച് കുല്‍ഭൂഷനെ പാക്കിസ്ഥാന്‍ കോടതി വധശിക്ഷക്ക് വിധച്ചിരുന്നു.എന്നാല്‍ വിധിക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ അപ്പീല്‍ നല്‍കി.തുടര്‍ന്ന് കോടതി വധശിക്ഷ റദ്ദാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ജാദവിനെതിരായ കൂടുതല്‍ കുറ്റങ്ങളില്‍ കൂടി പാക്കിസ്ഥാന്‍ വിചാരണ തുടങ്ങിയിരിക്കുന്നത്.2016 ലാണ് പാക്ക് ഇറാന്‍ അതിര്‍ത്തിയില്‍ വെച്ച് കുല്‍ഭൂഷണ്‍ ജാദവ് പാക്ക് സൈന്യത്തിന്‍റെ പിടിയിലായത്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ അംഗമാണ് കുല്‍ഭൂഷണ്‍ ജാദവ് എന്നാണ് പാക്കിസ്ഥാന്‍റെ ഭാഷ്യം.,.,

ബലൂചിസ്ഥാനിൽ വിഘടനവാദത്തെ ശക്തിപ്പെടുത്തുക, ഖ്വാദർ പോർട്ടിനെയും ചൈന പാക് സാമ്പത്തിക ഇടനാഴി പദ്ധതിയേയും അട്ടിമറിക്കുക, തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് കുൽബൂഷൻ ജാദവ് പാക്ക് ഇറാന്‍ അതിര്‍ത്തിയിലെത്തിയതെന്നാണ് പാക്കിസ്ഥാന്‍റെ മുഖ്യ ആരോപണം.

TAGS :

Next Story