Quantcast

സ്വകാര്യത മൌലികാവകാശമെന്ന് സുപ്രിംകോടതി

MediaOne Logo

Muhsina

  • Published:

    22 April 2018 1:44 AM GMT

സ്വകാര്യത മൌലികാവകാശമെന്ന് സുപ്രിംകോടതി
X

സ്വകാര്യത മൌലികാവകാശമെന്ന് സുപ്രിംകോടതി

ആധാര്‍ പൌരന്റെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണെന്നും, അതിനാല്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മൌലികാവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആരോപിച്ചുള്ള പൊതതാല്‍പര്യ ഹരജികള്‍ പരിശോധിക്കവേയാണ്, സ്വകാര്യത..

സ്വകാര്യത മൌലികാവകാശമാണെന്ന് സുപ്രീംകോടതി.. 9 അംഗ ഭരണഘടന ബെഞ്ച് ഏകകണ്ഠമായാണ് വിധി പുറപ്പെടുവിച്ചത്..സ്വകാര്യത മൌലിക അവകാശമല്ലെന്ന മുന്‍കാല വിധികള്‍ റദ്ദാക്കിയതായും ഭരണ ഘടന ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള 9 അംഗ ബെഞ്ച് സുപ്രീം കോടതി മുന്പ് പുറപ്പെടുവിച്ച 2 വിധികള്‍ റദ്ദാക്കിയാണ് സ്വകാര്യത മൌലിക അവകാശമാണെന്ന വിധി പ്രസ്താവിച്ചത്.

. 1954ലെ എം പി ശര്‍മ കേസിലെയും 1962ലെ ഖരക് സിങ് കേസിലെയും വിധികള്‍ റദ്ദാക്കിയതായി കോടതി പ്രഖ്യാപിച്ചു. സ്വകാര്യത ഭരണഘടനയുടെ 21 ആം അനുച്ഛേദം ഉറപ്പുനല്‍കുന്ന വ്യക്തി സ്വാതന്ത്ര്യം , ജീവിക്കാനുള്ള അവകാശം എന്നിവയില്‍ അന്തര്‍ലീനമാണെന്ന് വിധിയില്‍ വ്യക്തമാക്കുന്നു. സ്വകാര്യത അവകാശമായി സംരക്ഷിക്കപ്പെടാതെ ആര്‍ട്ടിക്കിള്‍ 21നും മൌലിക അവകാശങ്ങള്‍ പ്രതിപാദിക്കുന്ന ഭരണഘടനയുടെ മൂന്നാം ഭാഗത്തിനും നിലനില്‍പ്പില്ലെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.

TAGS :

Next Story