'ജെറുസലേം: ഇന്ത്യ അമേരിക്കക്കെതിരെ വോട്ട് ചെയ്തത് തെറ്റായിപ്പോയി' ബിജെപി എംപി
'ജെറുസലേം: ഇന്ത്യ അമേരിക്കക്കെതിരെ വോട്ട് ചെയ്തത് തെറ്റായിപ്പോയി' ബിജെപി എംപി
ജെറുസലേം വിഷയത്തില്‍ ഇന്ത്യ അമേരിക്കക്കെതിരെ വോട്ട് ചെയ്തത് തെറ്റായിപ്പോയി എന്ന് ബിജെപി എംപി സുബ്രഹ്മണ്യ സ്വാമി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് എംപിയുടെ പ്രതികരണം. ഇസ്രായേലിന്റെ..
ജെറുസലേം വിഷയത്തില്‍ ഇന്ത്യ അമേരിക്കക്കെതിരെ വോട്ട് ചെയ്തത് തെറ്റായിപ്പോയി എന്ന് ബിജെപി എംപി സുബ്രഹ്മണ്യ സ്വാമി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് എംപിയുടെ പ്രതികരണം. ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച അമേരിക്കന്‍ തീരുമാനത്തിനെതിരെ ഇന്ത്യ വോട്ട് ചെയ്തത് തെറ്റാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.
'യുഎന്നില്‍ ഫലസ്തീന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തത് രാജ്യതാല്‍പര്യത്തിന് എതിരാണ്. കാശ്മീര്‍ വിഷയത്തിലും ഇസ്ലാമിക തീവ്രവാദ ആക്രമണങ്ങളിലും ഫലസ്തീന്‍ ഒരിക്കലും ഇന്ത്യയെ പിന്തുണച്ചിട്ടില്ല. ഇസ്രായേല്‍ എല്ലായ്‌പ്പോഴും ഇന്ത്യക്കൊപ്പം നിന്നിട്ടുണ്ട്.’ സുബ്രഹ്മണ്യ സ്വാമി പറയുന്നു.
It is against India's national interest to vote for the pro-Palestine Resolution in the UNGA. Palestine has never supported India on Kashmir question and Islamic terror attacks. Israel has stood with India always.
— Subramanian Swamy (@Swamy39) December 21, 2017
അന്താരാഷ്ട്ര മര്യാദകളും ചട്ടങ്ങളും ലംഘിച്ച് തികച്ചും ഏകപക്ഷീയമായി ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രസിഡൻറ് ട്രംപിന്റെ പ്രഖ്യാപനം വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെ ചേര്‍ന്ന ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ പ്രത്യേക യോഗത്തില്‍ അമേരിക്കന്‍ തീരുമാനത്തെ ലോകരാജ്യങ്ങള്‍ തള്ളിയിരുന്നു. ഒമ്പതിനെതിരെ 128 വോട്ടുകള്‍ക്കാണ് അമേരിക്കന്‍ തീരുമാനം യു.എന്‍ തള്ളിയത്.
Adjust Story Font
16