രജനീകാന്തുമായി യോജിക്കേണ്ട സാഹചര്യമില്ലെന്ന് കമല്‍; സിസ്റ്റം മാറണമെന്ന് രജനി
രജനീകാന്തുമായി യോജിക്കേണ്ട സാഹചര്യമില്ലെന്ന് കമല്‍; സിസ്റ്റം മാറണമെന്ന് രജനി
രാഷ്ട്രീയത്തില്‍ രജനീകാന്തുമായി യോജിച്ചു പോകേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് നടന്‍ കമല്‍ഹാസന്‍. തമിഴ് വാരികയിലെ കോളത്തിലാണ് കമലിന്റെ പ്രതികരണം. തമിഴ്നാടിന്റെ വ്യവസ്ഥിതിയാണ്
രാഷ്ട്രീയത്തില്‍ രജനീകാന്തുമായി യോജിച്ചു പോകേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് നടന്‍ കമല്‍ഹാസന്‍. തമിഴ് വാരികയിലെ കോളത്തിലാണ് കമലിന്റെ പ്രതികരണം. തമിഴ്നാടിന്റെ വ്യവസ്ഥിതിയാണ് ആദ്യം മാറ്റേണ്ടതെന്ന് രജനീകാന്ത് പറഞ്ഞു. ചെന്നൈയിലെ വീട്ടില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് രജനി ഇക്കാര്യം പറഞ്ഞത്. യോജിയ്ക്കുക എന്നതിന് കാലമാണ് മറുപടി നല്‍കേണ്ടതെന്നും ഇരുവരും പറയുന്നു.
രജനിയ്ക്കു പിന്നാലെ കമലും രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചതോടെ, ഇരുവരും ഒരുമിയ്ക്കുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. പ്രതിവാര പക്തിയില്‍ തന്റെ രാഷ്ട്രീയം തുറന്നടിയ്ക്കുന്ന കമല്‍, യോജിയ്ക്കുന്നതിനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് പ്രഖ്യാപിച്ചു. രാഷ്ട്രീയത്തില്‍ മുന്പോട്ടുവച്ച കാല്‍ പിന്നോട്ടെടുക്കരുത് എന്ന ഉപദേശം നല്‍കിയത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കമല്‍ എഴുതി. രജനീകാന്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ ഇനിയും വ്യക്തമാകാനുണ്ടെന്നും കമല്‍ പറയുന്നു.
പക്തിയോടുള്ള പ്രതികരണമായാണ് രജനിയുടെ മറുപടി. തമിഴ്നാട്ടിലെ വ്യവസ്ഥിതി ശരിയല്ല. അതിനെ ആദ്യമാറ്റിയെടുക്കണം. പാര്‍ട്ടിയുടെ പ്രത്യയ ശാസ്ത്രങ്ങളും ആശയങ്ങളും സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജനങ്ങളോടൊപ്പം നില്‍ക്കുന്ന പ്രത്യയശാസ്ത്രമായിരിയ്ക്കും പാര്‍ട്ടിയുടെത്. രണ്ടു പേരും യോജിയ്ക്കുമോ എന്ന ചോദ്യത്തിന് കാലമാണ് മറുപടി നലകേണഅടതെന്നും ഇരുവരും പറയുന്നു. 21നാണ് കമലിന്റെ പാര്‍ട്ടിന്റെ പ്രഖ്യാപനം നടക്കുക. അന്നുതന്നെ സംസ്ഥാന പര്യടനവും ആരംഭിയ്ക്കും.
Adjust Story Font
16