Quantcast

കനത്തസുരക്ഷയില്‍ ആര്‍കെ നഗര്‍; പ്രചാരണത്തിന് നിയന്ത്രണം

MediaOne Logo

Muhsina

  • Published:

    23 April 2018 11:48 AM GMT

കനത്തസുരക്ഷയില്‍ ആര്‍കെ നഗര്‍; പ്രചാരണത്തിന് നിയന്ത്രണം
X

കനത്തസുരക്ഷയില്‍ ആര്‍കെ നഗര്‍; പ്രചാരണത്തിന് നിയന്ത്രണം

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട് ആര്‍കെ നഗര്‍ മണ്ഡലം പൂര്‍ണമായും പൊലിസിന്റെയും അര്‍ധ സൈനിക വിഭാഗത്തിന്റെയും നിയന്ത്രണത്തിലാണ്. മണ്ഡലത്തിലേയ്ക്ക് എത്തുന്ന വാഹനങ്ങള്‍ പൂര്‍ണപരിശോധനയ്ക്കു ശേഷമാണ് കടത്തിവിടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും..

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട് ആര്‍കെ നഗര്‍ മണ്ഡലം പൂര്‍ണമായും പൊലിസിന്റെയും അര്‍ധ സൈനിക വിഭാഗത്തിന്റെയും നിയന്ത്രണത്തിലാണ്. മണ്ഡലത്തിലേയ്ക്ക് എത്തുന്ന വാഹനങ്ങള്‍ പൂര്‍ണപരിശോധനയ്ക്കു ശേഷമാണ് കടത്തിവിടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കു പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ്, കമ്മിഷന്‍ റദ്ദാക്കിയത്. ഇത്തവണ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇല്ലാതിരിയ്ക്കാനുള്ള ശ്രമങ്ങളാണ് ഇതെല്ലാം. ആര്‍കെ നഗറിന്റെ തുടക്കത്തില്‍ എല്ലായിടത്തും പ്രത്യേക ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.

പൊലിസും അര്‍ധ സൈനിക വിഭാഗവും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥരും വാഹനപരിശോധനയിലുണ്ട്. വൈകിട്ട് അഞ്ചു മുതല്‍ രാവിലെ ഒന്‍പതു മണിവരെ വീടുകള്‍ കയറിയുള്ള കാംപയിന്‍ നിരോധിച്ചു. അനുവദിച്ച എണ്ണത്തില്‍ കൂടുതല്‍ ആളുകളുമായി പ്രചാരണം നടത്താന്‍ പാടില്ല. കൂടാതെ, ചെന്നൈ നഗരത്തില്‍ ടോക്കണ്‍ വ്യവസ്ഥയില്‍ സാധനങ്ങള്‍ വില്‍ക്കുന്നതും നിരോധിച്ചു. പണമോ പാരിതോഷികങ്ങളോ നല്‍കി വോട്ടര്‍മാരെ സ്വാധീനിയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും പണം നല്‍കിയതുമായി ബന്ധപ്പെട്ട് രണ്ട് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും വരണാധികാരി വ്യക്തമാക്കി.

മണ്ഡലത്തില്‍ പണം ഒഴുകുന്നുണ്ടെന്ന് ബിജെപി കുറ്റപ്പെടുത്തി. ഇത് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒന്നും ചെയ്യുന്നില്ലെന്ന് കാണിച്ച്, കഴിഞ്ഞ ദിവസം തൊണ്ടയാര്‍പേട്ടില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. വരണാധികാരി സര്‍ക്കാറിന് അനുകൂലമായി പ്രവര്‍ത്തിയ്ക്കുന്നുവെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ റിട്ടേണിങ് ഓഫിസറെ മാറ്റി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശനിയാഴ്ച ഉത്തരവിറക്കി.

TAGS :

Next Story