Quantcast

ഗുജറാത്ത് തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം

MediaOne Logo

Muhsina

  • Published:

    23 April 2018 1:13 PM GMT

ഗുജറാത്ത് തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം
X

ഗുജറാത്ത് തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം

ഗുജറാത്തില്‍ രണ്ടാംഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. അഹമ്മദാബാദ് മുതല്‍ ധരോയ് വരെ മോദി സീ പ്ലൈനില്‍ യാത്ര നടത്തി...

ഗുജറാത്തില്‍ രണ്ടാംഘട്ട പരസ്യപ്രചാരണം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും പ്രചാരണം തുടരുകയാണ്. അഹമ്മദാബാദ് മുതല്‍ ധരോയ് വരെ മോദി സീ പ്ലൈനില്‍ യാത്ര നടത്തി. രാഹുല്‍ അല്‍പസമയത്തിനകം അഹമ്മദാബാദില്‍ മാധ്യമങ്ങളെ കാണും

മധ്യഗുജറാത്തിലും വടക്കന്‍ ഗുജറാത്തിലുമുള്ള 14 ജില്ലകളിലെ 93 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. മറ്റന്നാളാണ് വോട്ടെടുപ്പ്. ബിജെപിക്ക് കോണ്‍ഗ്രസ്സിനും ഒരു പോലെ സ്വാധീനമുള്ള മേഖലകളാണ് രണ്ടാംഘട്ടത്തില്‍ അധികവും. 17 മണ്ഡലങ്ങളുള്ള അഹമ്മദാബാദ് ജില്ലയിലുണ്ടായിരുന്ന മേല്‍ക്കൈ ഇത്തവണ നഷ്ടമാകുമോ എന്ന ആശങ്ക ബി ജെ പി ക്യാമ്പിനുണ്ട്.

ഈ സാഹ്യചര്യത്തില്‍ അഹമ്മദാബാദ് കേന്ദ്രീകരിച്ച് പരസ്യപ്രചാരണം അവസാനിപ്പിക്കാന്‍‌ തീരുമാനിച്ചെങ്കിലും പോലീസ് റോഡ് ഷോക്ക് അനുമതി നല്‍കാത്തതോടെ പ്രധാനമന്ത്രി റോഡ് ഷോ ധരോയിലേക്ക് മാറ്റി. അഹമ്മദാബാദില്‍ നിന്നും ധരോയ് വരെ സബര്‍മതി നദിയിലൂടെ സീപ്ലൈനിലായിരുന്നു പ്രധാന മന്ത്രിയുടെ യാത്ര.

രാഹുല്‍ ഗാന്ധി അഹമ്മദാബാദില്‍ തന്നെ തുടരുകയാണ്. റോഡ് ഷോക്ക് അനുമിതിയല്ലാത്ത സാഹചര്യത്തില്‍ ഉച്ചക്ക് മാധ്യമങ്ങളെ കാണാനാണ് തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിക്കപ്പെട്ട ശേഷം രാഹുല്‍ ആദ്യമായാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ്സ് പാക്കിസ്ഥാന്‍റെ പിന്തുണ തേടിയെന്ന പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പാലന്‍ പൂരില്‍ റാലിയില്‍ പറഞ്ഞത് വിവാദമായിക്കഴിഞ്ഞു. ഈ വിഷയം ഇന്നും കോണ്‍ഗ്രസും ബിജെപിയും ഇന്നും പ്രചാരണ ആയുധമാക്കും. ആരോപണത്തില്‍ പ്രധാനമന്ത്രി മാപ്പുപറയണമെന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ ആവശ്യത്തിന് പ്രധാനമന്ത്രി തന്നെ ഇന്ന് മറുപടി പറഞ്ഞേക്കുമെന്നാണ് സൂചന

TAGS :

Next Story