'നോട്ട് നിരോധം കള്ളപ്പണം വെളുപ്പിച്ചു; ഏകീകൃത നികുതി പെട്രോളിനും ബാധകമാക്കണം' രാഹുല്‍ ഗാന്ധി
'നോട്ട് നിരോധം കള്ളപ്പണം വെളുപ്പിച്ചു; ഏകീകൃത നികുതി പെട്രോളിനും ബാധകമാക്കണം' രാഹുല്‍ ഗാന്ധി
നോട്ട് നിരോധനം പൂഴ്ത്തിവെപ്പുകാര്‍ക്ക് കള്ളപണം വെളുപ്പിക്കാനുള്ള അവസരമായി മാറിയെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. നാലാം റൌണ്ട് ഗുജറാത്ത് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി പട്ടേല്‍ വിഭാഗ പ്രതിനിധിസംഘമുള്‍പ്പടെയുള്ള..
ഇന്ധനങ്ങളും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വടക്കന്‍ ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് രാഹുല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. നോട്ട് നിരോധനത്തിലൂടെ എല്ലാ കള്ളപണവും വെളുപ്പിച്ചെന്ന് രാഹുല്‍ ആരോപിച്ചു.
ജിഎസ്ടി നിരക്കുകള്‍ കുറച്ചത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധത്തിന്‍റെ വിജയമാണെന്ന് അവകാശപ്പെട്ട രാഹുല്‍ ഗാന്ധി പെട്രോള്‍, ഡീസല്‍, പാചകവാതക സിലിണ്ടര്‍ എന്നിവയേയും ജിസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടു. ഇവയ്ക്ക് 18 ശതമാനത്തില്‍ കൂടാത്ത നികുതി ആയിരിക്കണം ചുമത്തേണ്ടതെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
''പൊതുജനം ധാരാളമായി ഉപയോഗിക്കുന്ന പെട്രോള്‍, ഡീസല്‍, പാചക വാതകസിലിണ്ടര്‍ അടക്കമുള്ള വസ്തുക്കളും ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണം. ഇവയ്ക്കെല്ലാം ഏകീകൃത നികുതിയായിരിക്കണം ചുമത്തേണ്ടത്.'' രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
നോട്ട് നിരോധനം പൂഴ്ത്തിവെപ്പുകാര്‍ക്ക് കള്ളപണം വെളുപ്പിക്കാനുള്ള അവസരമായി മാറിയെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. നാലാം റൌണ്ട് ഗുജറാത്ത് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി പട്ടേല്‍ വിഭാഗ പ്രതിനിധിസംഘമുള്‍പ്പടെയുള്ള വിവിധ വിഭാഗങ്ങളുമായും കൂടിക്കാഴ്ച്ച നടത്തി.
Adjust Story Font
16