Quantcast

ഗൗരി ലങ്കേഷിന്റെ കൊലപാതകം: വ്യക്തമായ ഫോട്ടോ പൊലിസ് പുറത്തുവിട്ടു

MediaOne Logo

Muhsina

  • Published:

    2 May 2018 5:14 PM GMT

ഗൗരി ലങ്കേഷിന്റെ കൊലപാതകം: വ്യക്തമായ ഫോട്ടോ പൊലിസ് പുറത്തുവിട്ടു
X

ഗൗരി ലങ്കേഷിന്റെ കൊലപാതകം: വ്യക്തമായ ഫോട്ടോ പൊലിസ് പുറത്തുവിട്ടു

ബംഗളൂരുവിലെ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാളുടെ വ്യക്തതയുള്ള ഫൊട്ടോ പ്രത്യേക അന്വേഷണ സംഘം പുറത്തുവിട്ടു. കൃത്യം നടന്ന പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ്..

ബംഗളൂരുവിലെ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാളുടെ വ്യക്തതയുള്ള ഫോട്ടോ പ്രത്യേക അന്വേഷണ സംഘം പുറത്തുവിട്ടു. കൃത്യം നടന്ന പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഫോട്ടോ ലഭ്യമാക്കിയത്. കൊലപാതകം നടന്നത് രാത്രിയിൽ ആയതിനാൽ സിസിടിവി യിൽ നിന്നു ലഭിച്ച ദൃശ്യങ്ങൾക്ക് വ്യക്തത കുറവായിരുന്നു. തുടർന്ന് അമേരിക്കയിലെ ലാബിൽ അയച്ചാണ് ദൃശ്യങ്ങൾ പരമാവധി വ്യക്തതയുള്ളതാക്കി മാറ്റിയത്. ബൈക്കിൽ ഹെൽമെറ്റ് ധരിച്ചിരിക്കുന്നയാളുടെ ഫോട്ടോയാണ് പുറത്തുവിട്ടത്. സെപ്തംബർ അഞ്ചിനാണ് വീടിന് സമീപം വച്ച് ഗൗരി ലങ്കേഷിനെ വെടിവച്ച് കൊന്നത്. സിസിടിവിയിൽ ലഭിച്ച ദൃശ്യങ്ങളിൽ നിന്നും തയ്യാറാക്കിയ രേഖാചിത്രം കഴിഞ്ഞ ദിവസം അന്വേഷണ സംഘം പുറത്തുവിട്ടിരുന്നു.

TAGS :

Next Story