Quantcast

ഓഖി ചുഴലിക്കാറ്റ്: ദുരിതമൊഴിയാതെ തമിഴ്‍നാട്

MediaOne Logo

Muhsina

  • Published:

    4 May 2018 7:09 AM GMT

ഓഖി ചുഴലിക്കാറ്റ്: ദുരിതമൊഴിയാതെ തമിഴ്‍നാട്
X

ഓഖി ചുഴലിക്കാറ്റ്: ദുരിതമൊഴിയാതെ തമിഴ്‍നാട്

ചെറിയ വള്ളങ്ങളിൽ പോയവരെയാണ് കൂടുതലും കാണാതായിരിക്കുന്നത്. നാവിക സേനയും കോസ്റ്റ് ഗാർഡും കൃത്യമായി തിരച്ചിൽ നടത്തുന്നില്ലെന്നും ഇവർ ആരോപിക്കുന്നു. കേരളത്തിലെ മത്സ്യത്തൊഴിലാളികളെക്കൂടി ഉൾപ്പെടുത്തിയാണ്..

ഓഖി ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്ന സഹായങ്ങൾ തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് തമിഴ്നാട്ടിലെ ജനത. മാർത്താണ്ഡം തുറ ഭാഗത്ത് നിന്ന് മാത്രം 100 ഓളം മത്സ്യത്തൊഴിലാളികളെയാണ് കാണാതായിരിക്കുന്നത്.

കേരളത്തിനേക്കാളും ദുരിതമാണ് തമിഴ്നാട്ടിലെ തീരദേശ ജനത അനുഭവിക്കുന്നത്. ചെറിയ വള്ളങ്ങളിൽ പോയവരെയാണ് കൂടുതലും കാണാതായിരിക്കുന്നത്. നാവിക സേനയും കോസ്റ്റ് ഗാർഡും കൃത്യമായി തിരച്ചിൽ നടത്തുന്നില്ലെന്നും ഇവർ ആരോപിക്കുന്നു. കേരളത്തിലെ മത്സ്യത്തൊഴിലാളികളെക്കൂടി ഉൾപ്പെടുത്തിയാണ് തിരച്ചിൽ നടത്തുന്നത്. തങ്ങൾക്കും ഒരു കപ്പൽ വിട്ടുതരൂ എന്നാണ് ഇവർ പറയുന്നത്. മന്ത്രിമാരോ ജനപ്രതിനിധികളോ ഇതുവരെ ദുരിത മേഖല സന്ദർശിച്ചിട്ടില്ല. എത്ര പേരെ കാണാതായെന്ന കണക്ക് സർക്കാരിന്റെ പക്കലും ഇല്ല. ഒരാഴ്ചയോളമായി കടലിൽ പോകാൻ കഴിയാത്തതിനാൽ തീരമേഖല തീർത്തും പട്ടിണിയിലാണ്.

TAGS :

Next Story