Quantcast

ഗൂര്‍ഖാലാന്റ് പ്രക്ഷോഭം: രാഷ്ട്രപതി ഭരണം കൊണ്ടുവരാനാണ് ബിജെപി ശ്രമമെന്ന് മമത

MediaOne Logo

Muhsina

  • Published:

    7 May 2018 6:54 PM GMT

ഗൂര്‍ഖാലാന്റ് പ്രക്ഷോഭം: രാഷ്ട്രപതി ഭരണം കൊണ്ടുവരാനാണ് ബിജെപി ശ്രമമെന്ന് മമത
X

ഗൂര്‍ഖാലാന്റ് പ്രക്ഷോഭം: രാഷ്ട്രപതി ഭരണം കൊണ്ടുവരാനാണ് ബിജെപി ശ്രമമെന്ന് മമത

പശ്ചിമ ബംഗാളില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷങ്ങളില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രശ്നങ്ങള്‍ സൃഷ്ടിച്ച് പരിഹാരത്തില്‍ നിന്ന് മാറിനിന്ന് രാഷ്ട്രപതി ഭരണം കൊണ്ട് വരാനാണ്..

പശ്ചിമ ബംഗാളില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷങ്ങളില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രശ്നങ്ങള്‍ സൃഷ്ടിച്ച് പരിഹാരത്തില്‍ നിന്ന് മാറിനിന്ന് രാഷ്ട്രപതി ഭരണം കൊണ്ട് വരാനാണ് ബിജെപിയുടെ ശ്രമം. സമാധാനം പുനസ്ഥാപിക്കാതെ തുടര്‍ ചര്‍ച്ചകള്‍ക്കില്ലെന്നും മമത പറഞ്ഞു. ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച പ്രവര്‍ത്തകന്‍ താഷി ബൂട്ടിയ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കവെയായിരുന്നു മമതയുടെ പരാമര്‍ശം.

ബംഗാള്‍ വിഭജിച്ച് പ്രത്യേക സംസ്ഥാനമെന്ന ആവശ്യമുന്നയിച്ചുള്ള ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച പ്രതിഷേധം തുടരവെയാണ് ജിജെഎം പ്രവര്‍ത്തകന്‍ താഷി ബൂട്ടിയയെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ സോനാഡയില്‍ കണ്ടെത്തിയത്. താഷി ബൂട്ടിയയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ജിജെഎം പ്രതിഷേധം ശക്തമാക്കുകയും മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മോദി സര്‍ക്കാരിനും ബിജെപിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി മമത മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.ബംഗാളിലെ അതിര്‍ത്തി മേഖലകളിലെ പ്രശ്നങ്ങള്‍ക്ക് കാരണം ബിജെപിയുമായി നല്ല ബന്ധമുള്ള വിദേശ ശക്തികളാണെന്നും രാഷ്ട്രപതി ഭരണം കൊണ്ട് വരാനാണ് ബിജെപി ശ്രമമെന്നും മമത കുറ്റപ്പെടുത്തി. പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തില്‍ കേന്ദ്രം ചര്‍ച്ചക്ക് തയ്യാറാകണമെന്ന ആവശ്യം ജിജെഎം കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു. മാസങ്ങളായി ഡാര്‍ജിലിങിലെയും സമീപ പ്രദേശങ്ങളിലേയും വിദ്യാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞു കിടക്കുകയാണ്

TAGS :

Next Story