ഐടി രംഗത്തെ പിരിച്ചുവിടലിനെ ന്യായീകരിച്ച് കേന്ദ്ര ഐടി മന്ത്രി
ഐടി രംഗത്തെ പിരിച്ചുവിടലിനെ ന്യായീകരിച്ച് കേന്ദ്ര ഐടി മന്ത്രി
ഐടി രംഗത്തെ പിരിച്ചുവിടലിനെ ന്യായീകരിച്ച് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. മോശം പ്രകടനം കാഴ്ചവച്ച കുറച്ച് പേരെ
ഐടി രംഗത്തെ പിരിച്ചുവിടലിനെ ന്യായീകരിച്ച് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. മോശം പ്രകടനം കാഴ്ചവച്ച കുറച്ച് പേരെ മാത്രമാണ് പിരിച്ചുവിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഐടി മേഖലയില് കൂടുതതൊഴിലവസരങ്ങളുണ്ടായിക്കൊണ്ടിരിക്കുകയാണ്. ഐടി ജീവനക്കാര്‍ക്കും സ്റ്റാര്‍ട്ടപ്പ് സംരഭകര്‍ക്കുമായി കൊച്ചിയല്‍ സംഘടിപ്പിച്ച സംവാദത്തില്‍ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഐടി രംഗത്ത് വലിയ തൊഴില്‍ സാധ്യതകള്‍ ഇന്ത്യക്കുണ്ടെന്നും 9ലക്ഷം കോടി വരുമാനം പ്രതിവര്‍ഷം ഇന്ത്യക്ക് ലഭിക്കുന്നുണ്ടെന്നും പറഞ്ഞ് ശേഷമാണ് ഐ ടി രംഗത്ത പിരിച്ചു വിടലിനെ മന്ത്രി ന്യായീകരിച്ചത്. മോശം പ്രകടനം കാഴ്ച വെക്കുന്ന കുറച്ച് പേരെ മാത്രമാണ് പിരിച്ചുവിടുന്നത്. ആഝാറിനെ ക്കുറിച്ച് നിരവധി തെറ്റിദ്ധാരണകളും ചോദ്യങ്ങളും ഉയരുന്നുണ്ട്.എന്നാല്‍ ആധാര്‍ സംവിധാനം വ്യക്തിയുടെ സ്വകാര്യതയെ ഹനിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ഐടി ജീവനക്കാര്‍ക്കും സ്റ്റാര്‍ട്ടപ്പ് സംരഭകര്‍ക്കും വേണ്ടി ഐടി മന്ത്രാലയത്തിന് കീഴിലുള്ള സോഫ്റ്റ്വെയര്‍ ടെക്നോളജി പാര്‍ക്ക് ഒാഫ് ഇന്ത്യയാണ് പരിപാടി സംഘടിപ്പിച്ചത്.കേരളത്തിലെ ഐ ടി കന്പനികളുടെ സ്റ്റാളുകളും ഒരുക്കിയിരുന്നു.
Adjust Story Font
16