കുല്‍ഭൂഷണിന്‍റെ ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചയുടെ ധാരണകള്‍ പാകിസ്താന്‍ ലംഘിച്ചെന്ന് ഇന്ത്യ
കുല്‍ഭൂഷണിന്‍റെ ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചയുടെ ധാരണകള്‍ പാകിസ്താന്‍ ലംഘിച്ചെന്ന് ഇന്ത്യ
ജാദവിനെയും കുടുംബാംങ്ങളെയും മാതൃഭാഷയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല. സംഭാഷണത്തിനിടയില്‍ പലപ്പോഴും പാക് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. ജാദവിന്റെ ഭാര്യയുടെ താലിയും, സിന്ദൂരവും ഒഴിവാക്കിയതിനു ശേഷമാണ് കൂടിക്കാഴ്ച അനുവദിച്ചതെന്നും വിമര്‍ശമുണ്ട്....
കുല്‍ഭൂഷണ്‍ ജാദവും കുടുംബാംഗങ്ങളുമായുളള കൂടിക്കാഴ്ചയുടെ ധാരണകള്‍ പാകിസ്ഥാന്‍ ലംഘിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുടുംബാംഗങ്ങളെ പാകിസ്ഥാന്‍ അപമാനിച്ചു. പാക് മാധ്യമങ്ങള്‍ ജാദവിന്റെ കുടുംബാംഗങ്ങളെ വേട്ടയാടിയതായും വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.
പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് പാകിസ്ഥാന്‍ അനുമതി നല്‍കിയെങ്കിലും കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് നിയന്ത്രണമേര്‍പ്പെടുത്തിയതെന്നായിരുന്നു പാകിസ്ഥാന്റെ വിശദീകരണം. എന്നാല്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയിരുന്ന ധാരണകള്‍ പാകിസ്ഥാന്‍ ലംഘിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
ജാദവിനെയും കുടുംബാംങ്ങളെയും മാതൃഭാഷയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല. സംഭാഷണത്തിനിടയില്‍ പലപ്പോഴും പാക് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. കൂടിക്കാഴ്ചക്ക് മുമ്പ് കുടുംബാംഗങ്ങളെ മറ്റൊരു വസ്ത്രം ധരിപ്പിച്ചു. ജാദവിന്റെ ഭാര്യയുടെ താലിയും, സിന്ദൂരവും ഒഴിവാക്കിയതിനു ശേഷമാണ് കൂടിക്കാഴ്ച അനുവദിച്ചതെന്നും വിമര്‍ശമുണ്ട്.
കുല്‍ഭൂഷണ്‍ ജാദവ് സമ്മദര്‍ത്തിലാണ്. ആരോഗ്യനിലയും മോശമാണ്. കൂടിക്കാഴ്ചക്ക് ശേഷം പാകിസ്ഥാന്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിന്ന് അത് വ്യക്തമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. ഇന്ത്യയില്‍ മടങ്ങിയെത്തിയ ജാദവിന്റെ കുടുംബം വിദേശകാര്യമന്ത്രി സുഷമാസ്വരാജുമായി ഇന്ന് കൂടിക്കാഴ്ച നടത്തി.
Adjust Story Font
16