മധുവിന്റെ കൊലപാതകത്തെ വര്‍ഗീയവത്കരിച്ച് സെവാഗിന്റെ ട്വീറ്റ്
മധുവിന്റെ കൊലപാതകത്തെ വര്‍ഗീയവത്കരിച്ച് സെവാഗിന്റെ ട്വീറ്റ്
മധുവിനെ കൊന്നത് മുസ്ലിംകള്‍ ചേര്‍ന്നാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് ഇത്. ട്വീറ്റിന് താഴെ #muslimskillmadhu എന്ന ഹാഷ് ടാഗുകളും
മധുവിന്റെ കൊലപാതകത്തില്‍ വര്‍ഗീയത കലര്‍ത്തി സെവാഗിന്റെ ട്വീറ്റ്. പ്രതികളിലെ മുസ്ലിം പേരുകള്‍ എടുത്തുപറഞ്ഞുകൊണ്ടാണ് കൊലപാതകത്തെ അപലപിച്ചുകൊണ്ടുള്ള സെവാഗിന്റെ കുറിപ്പ്.
മധുവിനെ കൊന്നത് മുസ്ലിംകള്‍ ചേര്‍ന്നാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് ഇത്. മധുവിനെ ആക്രമിച്ചത് 40ഓളം പേരടങ്ങുന്ന സംഘമാണെന്നും, അതിൽ 12പേർക്കെതിരെ കൊലക്കുറ്റം ചുമത്തിയെന്നുമുള്ള വാർത്ത നിലനില്‍ക്കെയാണ് സെവാഗിന്റെ വര്‍ഗീയ പരാമര്‍ശം.
''മധു ഒരു കിലോഗ്രാം അരി മോഷ്ടിച്ചു. ഉബൈദ്, ഹുസൈന്‍, അബ്ദുല്‍കരീം എന്നിവരടങ്ങുന്ന സംഘം ആ ആദിവാസി യുവാവിനെ കൂട്ടക്കൊല ചെയ്തു. പരിഷ്കൃത സമൂഹത്തിന് ഇത് അപമാനമാണ്. ഇങ്ങിനെയൊക്കെ സംഭവിച്ചിട്ടും ആര്‍ക്കും ഒരു കുഴപ്പവുമില്ലെന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു.'' ഇങ്ങിനെയാണ് സെവാഗിന്റെ ട്വീറ്റ്. ട്വീറ്റിന് താഴെ #muslimskillmadhu എന്ന ഹാഷ് ടാഗുകളും പ്രചരിക്കുന്നുണ്ട്. എന്നാൽ കൊടുംക്രൂരതയിലും വർഗീയ മുതലെടുപ്പ് നടത്തുന്ന സെവാഗിനോട് കള്ളം പറയുന്നത് നിർത്താന്‍ ആവശ്യപ്പെടുന്ന കമന്റുകളും കാണാം.
Madhu stole 1 kg rice. A mob of Ubaid , Hussain and Abdul Kareem lynched the poor tribal man to death. This is a disgrace to a civilised society and I feel ashamed that this happens and kuch farak nahi padta. pic.twitter.com/LXSnjY6sF0
— Virender Sehwag (@virendersehwag) February 24, 2018
Adjust Story Font
16