ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി; അഴിമതിരഹിത ഭരണമെന്ന് വാഗ്ദാനം
ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി; അഴിമതിരഹിത ഭരണമെന്ന് വാഗ്ദാനം
കാര്‍ഷകര്‍ക്ക് പലിശരഹിത വായ്പ, വിളകള്‍ക്ക് 90 ശതമാനം സബ്സിഡി, വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്, തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് കൂലി വര്‍ദ്ധന തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ്..
അഴിമതി രഹിത ഭരണമെന്ന് വാഗ്ദാനമുയര്‍ത്തി ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. എല്ലാഗ്രാമങ്ങളേയും ബന്ധിപ്പിക്കുന്നതരത്തില്‍ റോഡ് നിര്‍മിക്കുമെന്നും കോണ്‍ഗ്രസ് ഉറപ്പുനല്‍കുന്നു. ഷിംലയില്‍ മുഖ്യമന്ത്രി വീരഭദ്രസിങാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
ജനകീയ പദ്ധതികളാണ് തുടര്‍ച്ചയായ ഭരണം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയിലുള്ളത്. കര്‍ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമെല്ലാം നിരവധിയാണ് വാഗ്ദാനങ്ങള്‍. കാര്‍ഷകര്‍ക്ക് പലിശരഹിത വായ്പ, വിളകള്‍ക്ക് 90 ശതമാനം സബ്സിഡി, വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്, തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് കൂലി വര്‍ദ്ധന തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് നല്‍കുന്നത്.
എല്ലാ ഗ്രാമങ്ങളേയും ബന്ധിപ്പിച്ച് റോഡുകള്‍ നിര്‍മിക്കും. സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് ഇരട്ടി നഷ്ടപരിഹാരം, കൂടുതല്‍ അധികാര വികേന്ദ്രീകരണം. കരാര്‍ ജീവനക്കാരെ രണ്ട് വര്‍ഷത്തിനകം സ്ഥിരപ്പെടുത്തല്‍ തുടങ്ങി നിരവധി വാഗ്ദാനങ്ങളും കോണ്‍ഗ്രസ് ഹിമാചലിലെ വോട്ടര്‍മാര്‍ക്ക് നല്‍കുന്നു.
Adjust Story Font
16