റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് ഐഎസുമായും ഐഎസ്ഐയുമായും ബന്ധമെന്ന് കേന്ദ്രം
റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് ഐഎസുമായും ഐഎസ്ഐയുമായും ബന്ധമെന്ന് കേന്ദ്രം
ജീവന് സുരക്ഷിതത്വമില്ലാത്ത മ്യാന്‍മറിലേക്ക് തന്നെ തിരിച്ചയക്കാനുള്ള നീക്കം അഭയാര്‍ഥികളുടെ മൌലികവകാശങ്ങളുടെയും അന്താരാഷ്ട്ര മര്യാദകളുടേയും ലംഘനമാണെന്നാണ് ഹരജികളില്‍ പറയുന്നത്. ഇന്ത്യന്‍ പൌരന്‍മാരല്ലാത്തതിനാല്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക്..
റോഹിൻഗ്യൻ അഭയാർത്ഥികളെ ഒഴിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. റോഹിൻഗ്യൻ വംശജരെ ഇന്ത്യയിലേക്ക് കടത്താൻ മ്യാന്മാർ,പശ്ചിമ ബംഗാൾ,ത്രിപുര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. ചില അഭയാർത്ഥികൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായും പാക് ചാര സംഘടനയായ ഐ എസ് ഐയുമായും ബന്ധമുണ്ടെന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.
ഒഴിപ്പിക്കൽ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് രണ്ട് റോഹിൻഗ്യൻ അഭയാർത്ഥികൾ സുപ്രീ നൽകി കോടതിയിൽ നൽകിയ ഹരജിക ളിൽ കേന്ദ്ര സർക്കാർ ഇന്ന് സത്യവാങ്മൂലം സമർപ്പിച്ചു. റോഹിൻഗ്യൻ അഭയാർത്ഥികളെ ഇന്ത്യയിലേക്ക് കടത്തി വിടാൻ പ്രത്യേക സംഘം മ്യാന്മാർ, പശിമ ബംഗാൾ,ത്രിപുര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. 2012ൽ പ്രവർത്തനം ആരംഭിച്ച ഈ സംഘം ഇതുവരെ 40000ൽ അധികം റോഹിൻഗ്യൻ വംശജരെ ഇന്ത്യയിൽ എത്തിച്ചുവെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. അഭയാർത്ഥികൾ രാജ്യത്ത് താങ്ങുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കും.
അഭയാര്ഥികളിൽ ചിലർക്ക് ആഗോള ഭീകര സംഘടനയായ ഇസ്ലാമിക സ്റ്റേറ്റുമായും പാക് ഭീകര സംഘടനയായ ഐ എസ് ഐയുമായും ബന്ധമുണ്ടെന്ന് ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. നിയമ വുരുദ്ധമായി രാജ്യത്ത് തങ്ങുന്ന ആളുകളെ ഒഴിപ്പിക്കാൻ സർക്കാരിന് അധികാരം ഉണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇന്ത്യൻ പൗരന്മാർ അല്ലാത്ത റോഹിൻഗ്യൻ അഭയാർത്ഥികൾക്ക് മൗലികാവകാശ ലംഘനം ആരോപിച്ചു കോടതിയിൽ സമീപിക്കാൻ കഴിയില്ലെന്ന് സർക്കാർ ഇന്ന് കോടതിയിൽ വാദിച്ചു. ഇക്കാര്യം പരിശോധിച്ച ശേഷമേ തുടർവാദങ്ങളിലേക്ക് കടക്കൂ എന്ന് കോടതി പറഞ്ഞു. കേസിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് നോട്ടീസ് അയക്കണമെന്ന്.പ്രശാന്ത് ഭൂഷന്റെ ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരസിച്ചു. ഒക്ടോബർ 3 നു കേസ് വീണ്ടും പരിഗണിക്കും.
Adjust Story Font
16