ഗൌരി ലങ്കേഷ് കൊലപാതകം: പിന്നില്‍ സനാതന്‍ സന്‍സ്തയെന്ന് നിഗമനം
ഗൌരി ലങ്കേഷ് കൊലപാതകം: പിന്നില്‍ സനാതന്‍ സന്‍സ്തയെന്ന് നിഗമനം
തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നു. സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരായ അഞ്ച് പേരെ കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണ സംഘം മുന്നോട്ട് നീങ്ങുന്നത്. ഇതില്‍ നാല് പേര്‍..
ഗൌരി ലങ്കേഷ് കൊലപാതകത്തിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടന്നു. തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നു. സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരായ അഞ്ച് പേരെ കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണ സംഘം മുന്നോട്ട് നീങ്ങുന്നത്. ഇതില്‍ നാല് പേര്‍ 2009 ലെ മഡ്ഗാവ് സ്ഫോടന കേസില്‍ പിടികിട്ടാപ്പുള്ളികളാണ്.
മഡ്ഗാവ് സ്ഫോടന കേസിനെ തുടര്‍ന്ന് ഇന്‍ര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച നാല് പേരടക്കം അഞ്ച് പേര്‍ക്ക് ഗൌരി ലങ്കേഷ് കൊലപാതകത്തില്‍ പങ്കുള്ളതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം. മഹാരാഷ്ട്ര കൊലാപൂര്‍ സ്വദേശി പ്രവീണ്‍ ലിംകാര്‍, മംഗ്ളുരു സ്വദേശി അണ്ണ എന്ന ജയ പ്രകാശ്, പൂനെ സ്വദേശി സാരംഗ് അകോല്‍ക്കര്‍, രുദ്ര പാട്ടീല്‍, വിനയ് പവാര്‍ എന്നിവരെ തേടിയാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതില്‍ രുദ്രപാട്ടീല്‍, സാരംഗ് അകോല്‍ക്കര്‍,വിനയ് പവാര്‍, എന്നിവര്‍ നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാര കലപാതകങ്ങളിലും അന്വേഷണം നേരിടുന്നവരാണ്. ലിംകാര്‍, അണ്ണ, അകോല്‍ക്കര്‍ എന്നിവരും രുദ്ര പാട്ടീലുമാണ് മഡ്ഗാവ് സ്ഫോടന കേസിലെ പിടിയിലാകാനുള്ളവര്‍.
ദീപാവലിയ്ക്കിടെ സ്ഫോടനം നടത്താന്‍ ലക്ഷ്യമിട്ട് ഐ.ഇഡിയുമായി പോകവെ രണ്ട് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസാണ് മഡ്ഗാവ് സ്ഫോടന കേസ്. കല്‍ബുറുകിയേയും ഗൌരി ലങ്കേഷിനെും കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് നാടന്‍ തോക്കാണെന്നതാണ് ഇവരിലേക്ക് അന്വേഷണം എത്താനുള്ള കാരണം. ഒപ്പം കൊലപാതകങ്ങളുടെ രീതികളിലെ സമാനതകളും അന്വേഷണം സാതന്‍ സന്‍സ്തയിലേക്ക് കേന്ദ്രീകരിക്കാന്‍ കാരണമായി. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎ, സിബിഐ എന്നിവരില്‍ നിന്നുംപ്രത്യേക അന്വേഷണ സംഘം തേടി. ഇതില്‍ ദബോല്‍ക്കര്‍ കേസിന്റെ വിശദാംശങ്ങള്‍ സിബിഐ കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി കഴിഞ്ഞതായാണ് വിവരം.
Adjust Story Font
16