സി.ബി.എസ്.ഇ പരീക്ഷ ചോര്‍ച്ച: വിദ്യാര്‍ഥി പ്രതിഷേധം തുടരുന്നു
സി.ബി.എസ്.ഇ പരീക്ഷ ചോര്‍ച്ച: വിദ്യാര്‍ഥി പ്രതിഷേധം തുടരുന്നു
ഡല്‍ഹി സിബിഎസ്ഇ ആസ്ഥാനത്തിന് മുന്നില്‍ വിദ്യാര്‍ഥികള്‍ റോഡ് ഉപരോധിച്ചു. വിഷയത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്
സി.ബി.എസ്.ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തെ പ്രതിരോധത്തിലാക്കി വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുന്നു. ചോര്‍ച്ച വിവരം പ്രധാനമന്ത്രിയെ നേരത്തെ അറിയിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ഹരിയാനയിലെ ജാന്‍വി എന്ന വിദ്യാര്‍ത്ഥിനി രംഗത്തെത്തി. അതിനിടെ ത്സാര്‍ഖണ്ഡില്‍ നിന്ന് 9 വിദ്യാര്‍ത്ഥികളുള്‍പ്പെടെ 12 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ചോദ്യപേപ്പര്‍ ചോര്‍ച്ച യെ തുടര്‍ന്ന് സി.ബി.എസ്.ഇ രണ്ട് പരീക്ഷകള്‍ റദ്ദാക്കിയിട്ട് ആറ് ദിവസം കഴിഞ്ഞു. കുറ്റക്കാര് ആര്‍ എന്നത് സംബന്ധിച്ച വ്യക്തമായ വിവരം പോലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഡല്‍ഹിയിലും പഞ്ചാബിലുമായി വിദ്യാര്‍ത്ഥി പ്രതിഷേധവും ഒപ്പം പ്രതിപക്ഷ വിര്‍ശവും തുടരുകയാണ്.
ഇതിനിടെയാണ് 12 പേരെ താര്‍ഖണ്ഡില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തെത്. 18 വയസ്സില്‍ താഴെ പ്രായമുള്ള 9 വിദ്യാര്‍ത്ഥികള്‍ ഇക്കൂട്ടത്തിലുണ്ട്. ഇവരൊഴികെ മറ്റു 3 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വാട്ട്സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നടപടി. അതേസമയം, പരീക്ഷയ്ക്ക് ഒരാഴ്ച മുന്‍പു തന്നെ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന വിവരം പ്രധാനമന്ത്രിയെ കത്തെഴുതി അറിയിച്ചിരുന്നെന്നുവെന്ന് വെളിപ്പെടുത്തി ഹരിയാനയിലെ സ്കൂള വിദ്യാര്‍ഥിനി ജാന്‍വി രംഗത്തെത്തി. വിവരം ലഭിച്ചതിനുപിന്നാലെ പൊലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് ജാന്‍വി പറഞ്ഞു. ചോദ്യം ചോര്‍ന്ന വിവരം നേരത്തെ അറിയാമായിരുന്നിട്ടും സി.ബി.എസ്.ഇ അവഗണിച്ചന്നെ പരാതിയും ശക്തമാണ്.
Adjust Story Font
16