'നമ്മള്‍ വ്യത്യസ്തതകളാല്‍ സൌന്ദര്യമുള്ളവരാണ്'
'നമ്മള്‍ വ്യത്യസ്തതകളാല്‍ സൌന്ദര്യമുള്ളവരാണ്'
ബോളിവുഡ് നടിയും യൂനിസെഫ് അംബാസഡറുമായ പ്രിയങ്ക ചോപ്ര, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള യൂനിസെഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സിംബാബ് വെ, സൌത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയാണ്.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുവാനുള്ള യൂനിസെഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സിംബാബ് വെ, സൌത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയാണ് ബോളിവുഡ് നടിയും യൂനിസെഫ് അംബാസഡറുമായ പ്രിയങ്ക ചോപ്ര. ലൈംഗികാക്രമണ ഇരകള്‍, ആക്രമണങ്ങള്‍ക്കിരകളായ കുട്ടികള്‍ തുടങ്ങിയവരുമായി സമയം ചിലവഴിച്ച പ്രിയങ്ക തന്റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.
ഇതില്‍ 42സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. വീഡിയോയില്‍ ഒരു കൂട്ടം കുട്ടികളോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയാണ് പ്രിയങ്ക. ഇതിനിടയില്‍ നടിയുടെ മുടി മനോഹരമാണെന്ന് പ്രശംസിക്കുന്ന കുട്ടിയെ കാണാം. അതേസമയം തങ്ങളുടേത് ഭംഗിയില്ലാത്തതാണെന്നാണ് കുട്ടി പറയുന്നത്. ''രണ്ടും വ്യത്യസ്തമാണ്.. അതേസമയം രണ്ടും മനോഹരമാണ്.. വ്യത്യസ്തമാണെന്നു കരുതി നിങ്ങളുടേതിന് ഭംഗിയില്ലെന്ന് പറയുവാന്‍ ആരെയും അനുവദിക്കരുത്.'' പ്രിയങ്കയുടെ മറുപടി. 'നാമെല്ലാവരും പലതരത്തിലുള്ള വ്യത്യസ്തതകളാല്‍ സൌന്ദര്യമുള്ളവരാണ്. അതുകൊണ്ട് നിങ്ങള്‍ ഏതെങ്കിലും തരത്തില്‍ കുറവുള്ളവരാണെന്ന് പറയുവാന്‍ ആരെയും അനുവദിക്കരുത്.' അവര്‍ വീഡിയോയുടെ ഒപ്പം കുറിച്ചു.
ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ പങ്കുവെച്ച വീഡിയോ 24 മണിക്കൂറിനകം 5,80,000 ആളുകളാണ് കണ്ടത്. ഫേസ്ബുക്കില്‍ 1,55,000പേരും വീഡിയോ കണ്ടിട്ടുണ്ട്.
A post shared by Priyanka Chopra (@priyankachopra) on May 5, 2017 at 12:35pm PDT
Adjust Story Font
16