'ദളിതരോട് ബിജെപിക്ക് രാഷ്ട്രീയ അയിത്തം' ജിഗ്നേഷ് മേവാനി
'ദളിതരോട് ബിജെപിക്ക് രാഷ്ട്രീയ അയിത്തം' ജിഗ്നേഷ് മേവാനി
ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ സംഘ്പരിവാര്‍ ഫാസിസത്തെ ചരിത്രത്തിന്റെ ചവറ്റ് കൊട്ടയിലേക്ക് വലിച്ചെറിയണം. കെട്ടി ഘോഷിക്കപ്പെട്ട മോദി വികസന മാതൃക ഗുജറാത്തി ജനത ചോദ്യം ചെയ്യുകയാണെന്നും,..
ഗുജറാത്തില്‍ ബിജെപി ദളിതരോട് കാണിക്കുന്നത് രാഷ്ട്രീയ അയിത്തമെന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവാനി. ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ സംഘ്പരിവാര്‍ ഫാസിസത്തെ ചരിത്രത്തിന്റെ ചവറ്റ് കൊട്ടയിലേക്ക് വലിച്ചെറിയണം. കെട്ടി ഘോഷിക്കപ്പെട്ട മോദി വികസന മാതൃക ഗുജറാത്തി ജനത ചോദ്യം ചെയ്യുകയാണെന്നും, വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് ഇത് മറികടക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ജിഗ്നേഷ് മേവാനി മീഡിയാവണിനോട് പറഞ്ഞു.
ഒരു മുഖ്യ ധാര രാഷ്ട്രീയ പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇല്ലെന്ന് വ്യക്തമാക്കിയ ജിഗ്നേഷ് മേവാനി, വര്‍ത്തമാന കാല രാഷ്ട്രീയത്തില്‍ ബിജെപിയെയും സംഘ് പരിവാറിനെയും പരജായപ്പെടുത്തലാണ് ഏറ്റവും അനിവാര്യമായ കാര്യമെന്ന് പറഞ്ഞു.
ദളിതരോട് കഴിഞ്ഞ 22 വര്‍ഷമായി ബിജെപി കാണിക്കുന്നത് രാഷ്ട്രീയ അയിത്തമാണ്. ഉന ഇരകള്‍ക്ക് വാഗ്ദാനം ചെയ്ത ഒരു കാര്യവും ഇതുവരെ പാലിച്ചിട്ടില്ല. മോദിയുടെ വികസന മാതൃക എത്രമാത്രം പരാജയമാണെന്നതിന്റെ തെളിവാണ് ഗുജ്റാത്തി തെരുവുകളില്‍ അലയടിക്കുന്ന പ്രതിഷേധമെന്നും, ഇതിനെ പ്രതിരോധിക്കാന്‍ വര്‍ഗീയ ധ്രുവീകരണം മാത്രമേ ബിജെപിയുടെ കയ്യിലുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. 2019ലെ ഉപ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ തൊഴിലില്ലാത്ത 30 കോടി യുവാക്കളെയായിരിക്കും മോദിക്ക് നേരിടേണ്ടി വരികയെന്നും ജിഗ്നേഷ് കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16