ജഡ്ജിമാര്‍ക്കെതിരായ അഴിമതി ആരോപണം; രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് റദ്ദാക്കി
ജഡ്ജിമാര്‍ക്കെതിരായ അഴിമതി ആരോപണം; രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് റദ്ദാക്കി
ചീഫ് ജസ്റ്റിസ് ഏകപക്ഷിയമായാണ് വാദം കേള്‍ക്കുന്നതെന്ന് ആരോപിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ നിന്ന് ഇറങ്ങിപ്പോയി. സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍..
ജഡ്ജിമാര്‍ക്കെതിരായ അഴിമതിആരോപണം പരിശോധിക്കാന്‍ ഭരണഘടന ബഞ്ച് രൂപീകരിച്ച സുപ്രീം കോടതി രണ്ടംഗബഞ്ചിന്‍റെ ഉത്തരവ് ചീഫ് ജസ്റ്റിസ് റദ്ദാക്കി. ജഡ്ജിമാര്‍ക്കെതിരായ ആരോപണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ചീഫ്ജസ്റ്റിസ് പുതിയ ബഞ്ചിന് വിട്ടു. കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ഏകപക്ഷിയമായാണ് വാദം കേള്‍ക്കുന്നതെന്ന് ആരോപിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ നിന്ന് ഇറങ്ങിപ്പോയി.
സാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തിന് അനുമതി നല്‍കാന്‍ ഒഡിഷ മുന്‍ ഹൈക്കോടതി ജഡ്ജി കൈക്കൂലി വാങ്ങിയെന്ന വിഷയം പരിഗണിക്കവെ നാടകീയ രംഗങ്ങളാണ് സുപ്രീം കോടതിയില്‍ അരങ്ങേറിയത്. വിഷയം ഭരണഘടന ബഞ്ചിന് വിട്ട് ജസ്റ്റിസുമാരായ ജെ ചലമേശവറും അബ്ദുള്‍ നസീറും അടങ്ങുന്ന ബഞ്ച് ഇന്നലെ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രംഗത്തെത്തുകയായിരുന്നു. രണ്ടംഗ ബഞ്ചിന്‍റെ ഉത്തരവില്‍ അതൃപ്തി രേഖപ്പെടുത്തുകയും ആ ഉത്തരവ് റദ്ദാക്കുകയും ചെയ്ത ചീഫ് ജസ്റ്റിസ് ഉച്ചക്ക ശേഷം പുതിയ ഏഴംഗ ബഞ്ച് രൂപീകരിച്ചു. ജജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് സമര്‍പിച്ച 2 ഹര്‍ജികളും പുതിയ ബഞ്ചിന് വിടുകയും ചെയ്തു.
ഭരണഘടന ബഞ്ച് രൂപീകരിക്കാനുള്ള അധികാരം തനിക്കാണെന്ന് വിശദീകരിച്ചായിരുന്നു ചീഫ് ജസ്റ്റിസ് ദീപക്ശ്രയുടെ നടപടി. എന്നാല്‍ ഈ ഏഴംഗ ബഞ്ചിലെ ഉള്‍പെട്ട ജസ്റ്റിസുമാരായ അസോക് ഭൂഷണും എകെ സിക്രിയും സിറ്റിംഗിന് എത്തിയില്ല. അതിനിടെ ചീഫ് ജസ്റ്റിസിനെതിരെയും അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. ഇത് കോടതിയെ ചൊടിപ്പിച്ചു. ഇതോടെ ഭൂഷണെതിരെ കോടതി അലക്ഷ്യ നടപടി വേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് താക്കീത് ചെയ്തു. തന്‍റെ ഭാഗം കോടതി കേള്‍ക്കുന്നില്ലെന്ന് ആരോപിച്ച് പിന്നീട് പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
Adjust Story Font
16