"എന്റെ നല്ല പ്രവൃത്തിക്ക് ലഭിച്ച പ്രതിഫലമായി ഇതിനെ കാണുന്നു..''
"എന്റെ നല്ല പ്രവൃത്തിക്ക് ലഭിച്ച പ്രതിഫലമായി ഇതിനെ കാണുന്നു..''
ബിജെപി നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് വനിതാ പൊലീസ് ഓഫീസര്‍ ശ്രേഷ്ഠയെ കഴിഞ്ഞദിവസം സ്ഥലം മാറ്റിയിരുന്നു. സംഭവത്തെക്കുറിച്ച് തന്റെ ഫേസ്ബുക്ക് പേജില്‍..
"സുഹൃത്തുക്കളേ.. വിഷമിക്കരുത്, ഞാൻ സന്തോഷവതിയാണ്.. എന്റെ നല്ല പ്രവൃത്തിക്ക് ലഭിച്ച പ്രതിഫലമായി ഞാനിതിനെ കാണുന്നു."
ബിജെപി നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തതിനെ തുടര്‍ന്ന് സ്ഥലം മാറ്റപ്പെട്ട വനിതാ പൊലീസ് ഓഫീസര്‍ ശ്രേഷ്ഠ താക്കൂര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ കൊണ്ട് വാര്‍ത്തകളിലിടം നേടിയ വ്യക്തിയാണ് ഉത്തര്‍പ്രദേശ് വനിതാ പൊലീസ് ഓഫീസര്‍ ശ്രേഷ്ഠ താക്കൂര്‍. ബിജെപി പ്രാദേശികനേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തതിനെ തുടര്‍ന്നാണ് ശ്രേഷ്ഠ പ്രശസ്തയായത്. ഗതാഗത നിയമം തെറ്റിച്ച് വാഹനം ഓടിച്ചതിനെ തുടര്‍ന്ന് ബിജെപിയുടെ ജില്ലാ തല നേതാവായ പ്രമോദ് ലോധിയെ പൊലീസ് പിടികൂടുകയായിരുന്നു. വാഹനമോടിക്കുന്നതിന് ആവശ്യമായ മതിയായ രേഖകളും ലോധിയുടെ പക്കലില്ലായിരുന്നു. എന്നാല്‍ പൊലീസിനെതിരെ പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുകയാണ് ബിജെപി നേതാക്കള്‍ ചെയ്തത്‍.
പക്ഷേ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഓഫീസര്‍ ശ്രേഷ്ഠാ താക്കൂര്‍ തീരെ സങ്കോചമില്ലാതെ രംഗം ഏറ്റെടുത്തു. 'നിങ്ങള്‍ ആദ്യം നിങ്ങളുടെ മുഖ്യമന്ത്രിയുടെ അടുത്തൂപോകൂ. എന്നിട്ട് വാഹനങ്ങള്‍ പരിശോധിക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് എഴുതി വാങ്ങിക്കൊണ്ടുവരൂ. അല്ലാതെ ഞങ്ങള്‍ക്ക് ഞങ്ങളുടെ ജോലി ചെയ്യാതിരിക്കാന്‍ കഴിയില്ല. അര്‍ധരാത്രിയില്‍ പോലും കുടുംബം വിട്ട് ഞങ്ങള്‍ വരുന്നത് തമാശയ്ക്കല്ല. ജോലി ചെയ്യാനാണ്. നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ പാര്‍ട്ടിയുടെ പേര് മോശമാക്കുന്നത്. അധികം വൈകാതെ തന്നെ നിങ്ങളെ ബി.ജെ.പിയുടെ ഗുണ്ടകള്‍ എന്ന് ആളുകള്‍ വിളിച്ചോളും. നടുറോഡില്‍ പ്രശ്‌നമുണ്ടാക്കിയാല്‍ കൂടുതല്‍ വകുപ്പ് ചേര്‍ത്ത് അകത്തിടും...' വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മറുപടി നേതാക്കളുടെ വായടപ്പിച്ചു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ വലിയ പ്രശംസയാണ് ഓഫീസറെ തേടിയെത്തിയത്. ധീരവനിതയെന്നായിരുന്നു സോഷ്യല്‍ മീഡിയ ശ്രേഷ്ഠയെ വിശേഷിപ്പിച്ചത്.
എന്നാല്‍ സംഭവം അവിടെ അവസാനിച്ചില്ല. ഭരണകക്ഷിയുടെ ഒരു നേതാവിനെ പാഠം പഠിപ്പിച്ചതിന് ബുലാന്ദ്ശഹറില്‍ നിന്നു ബഹ്റാക്കിലേക്ക് ശ്രേഷ്ഠയെ സ്ഥലം മാറ്റി. കഴിഞ്ഞ ദിവസം പ്രമോദ് ലോധിയും അദ്ദേഹത്തിനൊപ്പം 11 എംഎല്‍എമാരും ഒരു എംപിയും കൂടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടിരുന്നു. ശ്രേഷ്ഠക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഈ കൂടിക്കാഴ്ചക്ക് ശേഷം ദിവസങ്ങള്‍ക്കുള്ളിലായിരുന്നു സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്.
"ഒരു വിളക്ക് എവിടേക്ക് മാറ്റിയാലും അവിടെയെല്ലാം അത് വെളിച്ചം പകരും. അതിന് സ്ഥിരമായ ഒരു വിലാസമില്ല.." ശ്രേഷ്ഠ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി. ഫേസ്ബുക്ക് പോസ്റ്റിലൂടെ എല്ലാവരെയും തന്റെ പുതിയ പ്രവര്‍ത്തനകേന്ദ്രമായ ബഹ്റാക്കിലേക്ക് സ്വാഗതം ചെയ്യുവാനും അവര്‍ മറന്നില്ല. പോസ്റ്റ് പിന്നീട് നീക്കം ചെയ്യപ്പെട്ടെങ്കിലും നിരവധി പേരാണ് പോസ്റ്റ് ലൈക്ക് ചെയ്യുകയും ശ്രേഷ്ഠക്ക് പിന്തുണയറിയിക്കുകയും ചെയ്തത്.
Adjust Story Font
16