അതിര്‍ത്തി കടന്ന് ഇന്ത്യയുടെ പ്രത്യാക്രമണം; 4 പാക് സൈനികര്‍ കൊല്ലപ്പെട്ടു
അതിര്‍ത്തി കടന്ന് ഇന്ത്യയുടെ പ്രത്യാക്രമണം; 4 പാക് സൈനികര്‍ കൊല്ലപ്പെട്ടു
നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തില് 4 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനുള്ള തിരിച്ചടിയായാണ്..
നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തില് 4 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനുള്ള തിരിച്ചടിയായാണ് ഇന്ത്യന്‍ ആക്രമണം. എന്നാല്‍ അതിര്‍ത്തികടന്ന് ആക്രമണം നടത്തിയത് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം രജൌരി സെക്ടറില്‍ പാക്ക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു മേജറടക്കം 4 ഇന്ത്യന്‍ സൈനികര് കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായാണ് പൂഞ്ച് മേഖലയിലെ റാവല്‍ക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്ന് പാക്ക് അധിനിവേശ കശ്മീരില്‍ പ്രത്യാക്രമണം നടത്തിയത്. സെപ്ഷ്യല്‍ ഫോഴ്സസ് യൂണിറ്റിലെ അംഗങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. പ്രദേശികതലത്തില്‍ കമാണ്ടര്‍ എടുത്ത സമരതന്ത്രം മാത്രമാണിതെന്നാണ് സൈനികവൃത്തങ്ങള്‍ നല്‍കുന്ന സൂചന. റാവല്‍കോട്ടിലെ പാക്ക് പോസ്റ്റുകള്‍ കേന്ദ്രികരിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്താന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് നടപടിയെന്നും ഇവര്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ 2016 സെപ്തംബറില്‍ നടത്തിയത് പോലുള്ള മിന്നലാക്രമണമല്ലിതെന്നും ഇവര്‍ വ്യക്തമാക്കുന്നു. അതേസമയം അതിര്‍ത്തികടന്ന് ആക്രമണം നടത്തിയത് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞദിവസം നിയന്ത്രണരേഖ മറികടന്ന് 400 മീറ്റര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പ്രവേശിച്ചാണ് പാക്ക് സൈനികരും തീവ്രവാദികളും ഉള്‍പ്പെട്ട പാക്കിസ്ഥാന്‍റെ പ്രത്യേകസൈനികവിഭാഗമായ ബോര്‍ഡര്‍ ആക്ഷന്‍ ടീം ഇന്ത്യന്‍ സൈനികരെ വധിച്ചത്.
Adjust Story Font
16