Quantcast

ചോദ്യപേപ്പര്‍ ചോര്‍ച്ച; പ്രധാനമന്ത്രിയെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് വിദ്യാര്‍ത്ഥിനി

MediaOne Logo

Muhsina

  • Published:

    29 May 2018 12:37 AM GMT

ചോദ്യപേപ്പര്‍ ചോര്‍ച്ച; പ്രധാനമന്ത്രിയെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് വിദ്യാര്‍ത്ഥിനി
X

ചോദ്യപേപ്പര്‍ ചോര്‍ച്ച; പ്രധാനമന്ത്രിയെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് വിദ്യാര്‍ത്ഥിനി

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് നേരത്തെ കത്തയച്ചിരുന്നതായി വിദ്യാര്‍ത്ഥിനി. വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി തനിക്ക് ലഭിച്ച ചോദ്യങ്ങളുടെ ചിത്രമടക്കം

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് നേരത്തെ കത്തയച്ചിരുന്നതായി വിദ്യാര്‍ത്ഥിനി. വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി തനിക്ക് ലഭിച്ച ചോദ്യങ്ങളുടെ ചിത്രമടക്കം ഉള്‍പ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നതായും നടപടിയെടുത്തില്ലെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.

പഞ്ചാബ് ലുധിയാന സ്വദേശിയായ ജാന്‍വി ബെഹല്‍ എന്ന വിദ്യാര്‍ത്ഥിനിയാണ് ആരോപണവുമായി രംഗത്തെത്തിയത്. മാര്‍ച്ച് 17ന് വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി തനിക്ക് ചോദ്യങ്ങള്‍ ലഭിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി തെളിവുകള്‍ സഹിതം പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. കത്ത് ലഭിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും വിവരവും ലഭിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ജാന്‍വി കുറ്റപ്പെടുത്തി.

I along with few other students& a teacher started to trace the trail of the leak& got in touch with people who were leaking papers through WhatsApp. We reported this to police but no action was taken: Jhanvi Behal, Class 12th student from Ludhiana who wrote a letter to PM Modi pic.twitter.com/aefpYNWrYb

— ANI (@ANI) March 30, 2018

I also wrote a letter to PM on 17th March about paper leak but no action was taken. The people who leaked the exam papers should be caught: Jhanvi Behal, Class 12th student from Ludhiana who wrote a letter to PM Modi over #CBSEPaperLeak pic.twitter.com/NhgMi2M56S

— ANI (@ANI) March 30, 2018

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ചോദ്യപ്പേപ്പറുകളാണ് ചോര്‍ന്നത്. ഇതിനെ തുടര്‍ന്ന് ഈ രണ്ട് പരീക്ഷകളും സിബിഎസ്ഇ ബോര്‍ഡ് റദ്ദാക്കിയിരുന്നു.

TAGS :

Next Story