ആനി രാജക്ക് നേരെ ആക്രമണം
ആനി രാജക്ക് നേരെ ആക്രമണം
ഡല്‍ഹിയില്‍ സിപിഐ നേതാവ് ആനി രാജക്ക് നേരെ ആക്രമണം. കോളനി ഒഴിപ്പിക്കുന്നതിനെതിരായ പ്രതിഷേധത്തിനിടെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ആനി രാജയെ..
സിപിഐ നേതാവും മഹിളാ ഫെഡറേഷന്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയുമായ ആനി രാജക്ക് പൊലീസ് മര്‍ദ്ദനം. ഡല്‍ഹിയിലെ കട്പുത്ലി കോളനി ഒഴിപ്പിക്കുന്നതിന് എതിരായ പ്രതിഷേധത്തിനിടെയാണ് സംഭവം. പരിക്കേറ്റ ആനി രാജ ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡല്‍ഹി വികസന അതോറിറ്റിയുടെ ഫ്ലാറ്റ് സമുച്ചയത്തിനായി ഡല്‍ഹിയിലെ കട്പുത്ലി കോളനി ഒഴിപ്പിക്കുന്നതിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു പൊലീസ് മര്‍ദ്ദനം.
ആനി രാജ, മഹിളാ ഫെഡറേഷൻ ഡൽഹി ജനറൽ സെക്രട്ടറി ഫിലോമിന ജോൺ എന്നിവരെ ശരീരത്തില്‍ ചവിട്ടുകയും ലാത്തി ഉപയോഗിച്ച് മര്‍ദ്ദിക്കുകയും വലിച്ചിഴക്കുകയും ചെയ്തതായി സിപിഐ നേതാവ് ഡി രാജ ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിയൽ എസ്റ്റേറ്റ് കമ്പനികളെ സഹായിക്കുന്ന നിലപാടാണ് ഡിഡിഎയും പൊലീസും സ്വീകരിക്കുന്നതെന്നും ഏഴു പതിറ്റാണ്ടിലേറെയായി ഇവിടെ കഴിയുന്ന കലാകാരൻമാരെയാണ് ഒഴിപ്പിക്കാൻ ശ്രമിക്കുന്നതെന്നും ഡി രാജ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാവക്കൂത്ത് കലാകാരന്‍മാര്‍ കഴിയുന്ന പ്രദേശമാണ് കട്പുത്ലി കോളനി.
Adjust Story Font
16