എംഎല്‍എമാരുടെ അയോഗ്യത: ഹരജി ആംആദ്മി പാര്‍ട്ടി പിന്‍വലിച്ചു
എംഎല്‍എമാരുടെ അയോഗ്യത: ഹരജി ആംആദ്മി പാര്‍ട്ടി പിന്‍വലിച്ചു
20 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ കഴിഞ്ഞ ദിവസം രാഷ്ട്രപതി അംഗീകരിച്ചിരുന്നു, ഈ സാഹചര്യത്തില്‍ നിലവിലെ ഹരജിക്ക് ഫലമില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് പിന്‍വലിക്കാനുള്ള എഎപിയുടെ തീരുമാനം
എംഎല്‍എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശക്ക് എതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹരജി എഎപി പിന്‍വലിച്ചു. കമ്മീഷന്‍ ശുപാര്‍ശ രാഷ്ട്രപതി അംഗീകാരിച്ച സാഹചര്യത്തില്‍ പുതിയ ഹരജി നല്‍കുമെന്ന് എഎപി അറിയിച്ചു. വിഷയത്തില്‍ നേരത്തെ നല്‍കിയ റിട്ട് ഹരജി മാര്‍ച്ച് 20 ന് കോടതി പരിഗണിക്കും.
20 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ കഴിഞ്ഞ ദിവസം രാഷ്ട്രപതി അംഗീകരിച്ചിരുന്നു, ഈ സാഹചര്യത്തില്‍ നിലവിലെ ഹരജിക്ക് ഫലമില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് പിന്‍വലിക്കാനുള്ള എഎപിയുടെ തീരുമാനം. അയോഗ്യതാ വിഷയത്തില്‍ പുതിയ ഹരജി നല്‍കുമെന്നും എഎപി അറിയിച്ചു. കേസ് ഹൈക്കോടതി പരിഗണിച്ചില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കും. അതേ സമയം നേരത്തെ നല്‍കിയ റിട്ട് ഹരജി മാര്‍ച്ച് 20 ന് പരിഗണിക്കുമെന്ന് ഡല്‍ഹി ഹൈക്കോടതി അറിയിച്ചു.
അയോഗ്യരാക്കപ്പെട്ട ആറ് എംഎല്‍എമാരാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. തെറ്റായ കുറ്റങ്ങള്‍ ചുമത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വേട്ടയാടുന്നു, എംഎല്‍എമാരകുടെ വാദം കേള്‍ക്കാതെയാണ് കമ്മീഷന്‍ നടപടി എടുത്തത്, തുടങ്ങിയ കാര്യങ്ങളായിരുന്നു എഎപി കോടതിയില്‍ ഉന്നയിച്ചത്. 2015 മാര്‍ച്ചില്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ 21 എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചതാണ് നടപടിക്ക് കാരണമായത്.
Adjust Story Font
16