Quantcast

എസ്ബിടി ഇനി ഓര്‍മ്മ

MediaOne Logo

Muhsina

  • Published:

    1 Jun 2018 3:54 PM GMT

എസ്ബിടി ഇനി ഓര്‍മ്മ
X

എസ്ബിടി ഇനി ഓര്‍മ്മ

സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിടി ഇനി ഇല്ല. എസ്ബിടി- എസ്ബിഐ ലയനം ഇന്ന് നിലവില്‍ വരുമെങ്കിലും പൂര്‍ണമാകാന്‍ മാസങ്ങളെടുക്കും.

സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിടി ഇനി ഇല്ല. എസ്ബിടി- എസ്ബിഐ ലയനം ഇന്ന് നിലവില്‍ വരുമെങ്കിലും പൂര്‍ണമാകാന്‍ മാസങ്ങളെടുക്കും. ഏഴ് പതിറ്റാണ്ടോളം കാലം കേരളത്തിന്റെ സ്വന്തം ബാങ്കായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ അവസാന പ്രവൃത്തി ദിനമായിരുന്നു ഇന്നലെ. ചരിത്രത്തിലേക്ക് മായുന്ന എസ് ബി ടിക്ക് ഉപഹാരമായി തപാല്‍വകുപ്പ് സ്റ്റാന്പ് പുറത്തിറക്കി.

നാളെ മുതല്‍ എസ്ബിടിയുടെ മുഴുവൻ സംവിധാനങ്ങളും എസ്ബിഐയിൽ ലയിക്കും. 14892 എസ്ബിടി ജീവനക്കാര്‍ ഇന്ന് മുതല്‍ എസ്ബിഐ ജീവനക്കാരായി മാറും. ലക്ഷക്കണക്കിന് വരുന്ന എസ്ബിടി അക്കൌണ്ട് ഉടമകളെ എസ്ബിഐയിലേക്ക് മാറ്റാന്‍ കാലതാമസമുള്ളതിനാല്‍ ലയനം പൂര്‍ണമാകാൻ മാസങ്ങൾ എടുക്കും.

അക്കൌണ്ട് നന്പരോ പാസ് ബുക്കോ ഇപ്പോൾ മാറില്ല. ഐഎഫ്എസ് കോഡ്, ചെക്ക്, ഡ്രാഫ്റ്റ് തുടങ്ങിയവയും ആഗസ്റ്റ്31വരെ നിലനിൽക്കും. 888 ശാഖകളാണ് കേരളത്തിൽ എസ്ബിടിക്കുളളത്. ലയനത്തോടെ 400ഓളം ശാഖകൾ ഇല്ലാതാകും. വലിയ എതിർപ്പുകളും സമരങ്ങളും മറികടന്നാണ് ബാങ്കിങ്ങ് മേഖലയിലെ ഏറ്റവും വലിയ ലയനം നടക്കുന്നത്.

TAGS :

Next Story