36 വര്‍ഷത്തെ വിഐപി സംസ്‌കാരം അവസാനിപ്പിക്കാനൊരുങ്ങി റെയില്‍വേ
36 വര്‍ഷത്തെ വിഐപി സംസ്‌കാരം അവസാനിപ്പിക്കാനൊരുങ്ങി റെയില്‍വേ
റെയില്‍വേയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കി വരുന്ന വി.ഐ.പി ആനുകൂല്യങ്ങളാണ് അവസാനിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി..
റെയില്‍വേയില്‍ 36 വര്‍ഷമായി നിലനില്‍ക്കുന്ന വി.ഐ.പി സംസ്‌കാരം അവസാനിപ്പിക്കാനൊരുങ്ങി റെയില്‍വേ മന്ത്രാലയം. റെയില്‍വേയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കി വരുന്ന വി.ഐ.പി ആനുകൂല്യങ്ങളാണ് അവസാനിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരോട് എത്രയും വേഗം തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ മന്ത്രാലയം അറിയിപ്പ് നല്‍കി.
ഏകദേശം മുപ്പതിനായിരത്തിലധികം ജീവനക്കാരാണ് ഇത്തരത്തില്‍ ജോലി ചെയ്യുന്നത്. ഏഴായിരത്തോളം ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസം വിടുതല്‍ ഉത്തരവ് നല്‍കിയതായി റെയില്‍വേ അറിയിച്ചു. പുതിയ തീരുമാനത്തോടെ 1981 ല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിന്ന് ഇത്തരം നിര്‍ദേശങ്ങള്‍ ഒഴിവാക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി പറഞ്ഞു. റെയില്‍വേയില്‍ നിലവിലുള്ള ചെയര്‍മാനും മറ്റ് ബോര്‍ഡ് മെമ്പര്‍മാരും വരുമ്പോള്‍ സ്വീകരിക്കാന്‍ ജനറല്‍ മാനേജര്‍മാര്‍ എത്തണമെന്ന സര്‍ക്കുലറും പിന്‍വലിക്കും.
മുതിര്‍ന്ന ഉദ്യോഗസ്ഥരോട് യാത്രയ്ക്ക് ഉയര്‍ന്ന സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് ഉപേക്ഷിക്കാനും റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ലീപ്പര്‍ ത്രീ-ടയര്‍ എ.സി സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
Adjust Story Font
16