Quantcast

പറഞ്ഞത് ഇരകളെ കാണുമെന്ന്; പ്രതികള്‍ക്കൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ദേശീയ വനിതാ കമ്മീഷൻ

MediaOne Logo

Muhsina

  • Published:

    3 Jun 2018 7:48 AM GMT

പറഞ്ഞത് ഇരകളെ കാണുമെന്ന്; പ്രതികള്‍ക്കൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ദേശീയ വനിതാ കമ്മീഷൻ
X

പറഞ്ഞത് ഇരകളെ കാണുമെന്ന്; പ്രതികള്‍ക്കൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ദേശീയ വനിതാ കമ്മീഷൻ

ഇരകളെ കണ്ടുവെന്ന് പറഞ്ഞ് യോഗാ സെൻറർ നടത്തിപ്പുകാരുമായുള്ള ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. കമ്മീഷന്റെ യാത്രയിലുടനീളം ബി ജെ പി നേതാക്കളെന്നും ആക്ഷേപം...

പരാതിക്കാരെ കാണുമെന്ന് പറഞ്ഞ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ കണ്ടത് പ്രതികളെ. ഇരകളെ കണ്ടുവെന്ന് പറഞ്ഞ് യോഗാ സെൻറർ നടത്തിപ്പുകാരുമായുള്ള ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. കമ്മീഷന്റെ യാത്രയിലുടനീളം ബിജെപി നേതാക്കളെന്നും ആക്ഷേപം.

ഹാദിയയെ സന്ദർശിക്കുക, നിർബന്ധിത മതപരിവർത്തനത്തിന് ഇരയാവരെ കാണുക എന്നതിനായിരുന്നു കമ്മീഷൻ അധ്യക്ഷ കേരളത്തിലെത്തിയത്. എന്നാൽ രാവിലെ കൊച്ചിയിലെത്തിയ ഇവരെ തൃപ്പുണിത്തുറ യോഗാ സെൻറർ നടത്തിപ്പുകാരായ വനിതകൾ സന്ദർശിച്ചു. നിർബന്ധിത മത പരിവർത്തനത്തിന് ഇരയായവരെ കണ്ടു എന്ന പേരിൽ ദേശീയ വനിതാ കമ്മീഷന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതാണിത്.

യോഗാ സെൻററിൽ പെൺകുട്ടികളെ പീഡിപ്പിക്കുന്നു എന്ന കേസിൽ പരാതി നിലനിൽക്കുന്ന സെൻററിന്റെ കോഴ്സ് കോർഡിനേറ്റർ ശ്രുതിയും സംഘവുമാണ് ചിത്രത്തിൽ. പരാതിക്കാരുടെ പ്രശ്നങ്ങൾ കേൾക്കേണ്ട കമ്മീഷൻ അധ്യക്ഷ പ്രതികളെയാണ് കണ്ടത്. യോഗാ സെൻററിനെതിരെ പരാതിയില്ലെന്ന് പറഞ്ഞ കമ്മീഷൻ അധ്യക്ഷയാണ് സെന്റർ നടത്തിപ്പുകാരെ കണ്ടിരിക്കുന്നത്. കമ്മീഷന്റെ യാത്രയും സന്ദർശനങ്ങളും തയ്യാറാക്കാനാള്ള ചുമതല ജില്ലയിലെ അഭിഭാഷകനായ ബി ജെ പി നേതാവിനായിരുന്നു എന്നും ആക്ഷേപമുണ്ട്.

ഹാദിയായുടെ വൈക്കത്തെ വീട്ടിലെത്തിയ വനിത കമ്മീഷന്‍ രേഖ ശര്‍മ്മ മാതാപിതാക്കളുമായും, തുടര്‍ന്ന് ഹാദിയയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

#NCWIndia Chairperson @sharmarekha meeting victims of forced conversion in #Kochi this morning. pic.twitter.com/xYaV0U9BnG

— NCW (@NCWIndia) November 6, 2017

TAGS :

Next Story