എസ്ബിഐ പീഡിപ്പിക്കുന്നതായി ജീവനക്കാര്‍; സ്ഥലം മാറ്റം അടക്കമുള്ള നടപടികള്‍ക്കെതിരെ പ്രതിഷേധം
എസ്ബിഐ പീഡിപ്പിക്കുന്നതായി ജീവനക്കാര്‍; സ്ഥലം മാറ്റം അടക്കമുള്ള നടപടികള്‍ക്കെതിരെ പ്രതിഷേധം
എസ്ബിഐയില്‍ നടക്കുന്ന തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതതിരെ എസ് ബി ഐ എംപ്ലോയീസ് അസോസിയേഷന്‍ പ്രതിഷേധത്തിലേക്ക്. ലയനത്തിന് ശേഷം എസ്ബിടിയില്‍..
എസ്ബിഐയില്‍ നടക്കുന്ന തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതതിരെ എസ് ബി ഐ എംപ്ലോയീസ് അസോസിയേഷന്‍ പ്രതിഷേധത്തിലേക്ക്. ലയനത്തിന് ശേഷം എസ്ബിടിയില്‍ നിന്നെത്തിയ ജീവനക്കാരെ രണ്ടാം തരക്കാരായി കാണുന്നുവെന്നാണ് ഇവരുടെ പരാതി. പ്രതിഷേധനത്തിന്റെ ഭാഗമായി ഒമ്പതാം തിയതി കേരള സര്‍ക്കിളിലെ ജീവനക്കാര്‍ പണിമുടക്ക് നടത്തും.
എസ് ബി ഐ എസ് ബി ടി ലയനത്തന് ശേഷം എസ് ബി ടിയില്‍ നിന്നും എത്തിയ ജീവനക്കാരെ രണ്ടാം നിരക്കാരായി കാണുന്നുവെന്നാണ് ഉയരുന്ന പ്രധാന ആരോപണം. എസ് ബി ടിയില്‍ നിന്നെത്തിയ ജീവനക്കാരെ മാനേജ്മെന്റ് പ്രതികാര ബുദ്ധിയോടെ സ്ഥലം മാറ്റുകയും അന്യായമായ തൊഴില്‍ രീതികള്‍ പിന്തുടരാന്‍ നിര്‍ബന്ധിക്കുയാണെന്നാണ് ഇവര്‍ പറയുന്നു.
നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ലേബര്‍ കമ്മീഷണര്‍ക്ക് അടക്കം ഇവര് പരാതി നല്കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് സമര പരിപാടിയിലേക്ക് നീങ്ങാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരായത്. 9 തിയിതി കേരള സര്‍ക്കിളിള്‍ വരുന്ന എല്ലാ ഓഫീസുകളിലും എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ പണിമുടക്കാനാണ് തീരുമാനം.
Adjust Story Font
16