Quantcast

'ഭാരത് മാതാ കി ജയ് വിളിക്കാത്തവര്‍ പാക്കിസ്ഥാനികള്‍' വിവാദ പ്രസംഗവുമായി ബിജെപി എംഎല്‍എ

MediaOne Logo

Muhsina

  • Published:

    3 Jun 2018 7:03 PM GMT

ഭാരത് മാതാ കി ജയ് വിളിക്കാത്തവര്‍ പാക്കിസ്ഥാനികള്‍ വിവാദ പ്രസംഗവുമായി ബിജെപി എംഎല്‍എ
X

'ഭാരത് മാതാ കി ജയ് വിളിക്കാത്തവര്‍ പാക്കിസ്ഥാനികള്‍' വിവാദ പ്രസംഗവുമായി ബിജെപി എംഎല്‍എ

മാതൃരാജ്യത്തിന് അമ്മയെന്ന സ്ഥാനം നല്‍കാന്‍ മടിക്കുന്നവരുടെ രാജ്യസ്നേഹം സംശയകര

ഭാരത് മാതാ കി ജയ് വിളിക്കാത്തവര്‍ പാക്കിസ്ഥാനികളാണെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ ബൈരിയ സുരേന്ദ്ര നരൈന്‍ സിംങ്. ഒരു പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവേയായിരുന്നു യുപി രോഹാനിയ മണ്ഡലത്തിലെ എംഎല്‍എയായ നരൈന്‍സിംങിന്റെ വിവാദ പ്രസ്താവന.

‘ആരാണോ ഭാരത് മാതാ കി ജയ് എന്നും വന്ദേമാതരം എന്നും വിളിക്കാന്‍ മടിക്കുന്നത്, അവരെയാണ് പാക്കിസ്ഥാനികള്‍ എന്ന് വിളിക്കുന്നത്. അവര്‍ക്ക് ഈ രാജ്യത്ത് താമസിക്കുവാന്‍ അവകാശമില്ല.’ നരൈന്‍ സിംങ് പറഞ്ഞു.

മാതൃരാജ്യത്തിന് അമ്മയെന്ന സ്ഥാനം നല്‍കാന്‍ മടിക്കുന്നവരുടെ രാജ്യസ്നേഹം സംശയകരമാണെന്ന് പറഞ്ഞ എംഎല്‍എ, അത്തരക്കാര്‍ക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കരുതെന്നും കൂട്ടിച്ചേര്‍ത്തു. 2024 ല്‍ രാജ്യം ഹിന്ദുരാഷ്ട്രമാകുമെന്നും നരൈന്‍ സിംങ് മുമ്പ് പറഞ്ഞിരുന്നു.

#WATCH Ballia: Bairia BJP MLA Surendra Singh said' aise logon ko Pakistani kehta hun jo Bharat Mata ki jai bolne se katrate hain' (25.02.18) pic.twitter.com/lZX3D3MIZ2

— ANI UP (@ANINewsUP) February 26, 2018

TAGS :

Next Story