Quantcast

ആന്‍ഡമാനില്‍ പുതിയ ന്യൂനമര്‍ദ്ദം; ആശങ്ക വേണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

MediaOne Logo

Muhsina

  • Published:

    5 Jun 2018 12:10 AM GMT

ആന്‍ഡമാനില്‍ പുതിയ ന്യൂനമര്‍ദ്ദം; ആശങ്ക വേണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
X

ആന്‍ഡമാനില്‍ പുതിയ ന്യൂനമര്‍ദ്ദം; ആശങ്ക വേണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ന്യൂനമര്‍ദ്ദം ആന്ധ്ര, തമിഴ്നാട് തീരങ്ങളില്‍ കൂടി കടന്നുപോകുമെങ്കിലും നാശനഷ്ടങ്ങള്‍ക്ക് സാധ്യതയില്ല. ചെന്നൈയിലും ആന്ധ്രയിലും മഴയ്ക്ക് സാധ്യതയുണ്ട്. ഒരാഴ്ചയായി കടലില്‍ തുടരുന്ന ന്യൂനമര്‍ദ്ദം ഇനിയും ചുഴലിക്കാറ്റായി രൂപപ്പെട്ടിട്ടില്ല. ഓഖി ചുഴലിക്കാറ്റിന്..

ആന്‍ഡമാന്‍ ദ്വീപസമൂഹത്തിനടുത്ത് രൂപംകൊണ്ട പുതിയ ന്യൂനമര്‍ദ്ദത്തില്‍ ആശങ്കപ്പെടാനില്ലെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദ്ദം ആന്ധ്ര, തമിഴ്നാട് തീരങ്ങളില്‍ കൂടി കടന്നുപോകുമെങ്കിലും നാശനഷ്ടങ്ങള്‍ക്ക് സാധ്യതയില്ല.

ചെന്നൈയിലും ആന്ധ്രയിലും മഴയ്ക്ക് സാധ്യതയുണ്ട്. ഒരാഴ്ചയായി കടലില്‍ തുടരുന്ന ന്യൂനമര്‍ദ്ദം ഇനിയും ചുഴലിക്കാറ്റായി രൂപപ്പെട്ടിട്ടില്ല. ഓഖി ചുഴലിക്കാറ്റിന് പിന്നാലെ പുതിയ ന്യൂനമര്‍ദ്ദം രൂപംകൊണ്ടത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കേരളത്തിലേയ്ക്ക് എത്തില്ല. തമിഴ്നാട്, ആന്ധ്ര തീരങ്ങളില്‍ മാത്രമായി ഒതുങ്ങും.

ആന്ധ്രയിലെ ചിറ്റൂര്‍, നെല്ലൂര്‍ ജില്ലകളിലാണ് കാര്യമായി മഴയുണ്ടാകുക. വടക്കെ തമിഴ്നാട്ടിലും മഴയുണ്ടാകും. എന്നാല്‍ ദുരന്തങ്ങള്‍ക്ക് സാധ്യതയില്ല. ശക്തമായ മഴയുണ്ടാകുമെന്നും പുഴകളും അണക്കെട്ടുകളും നിറയുന്നത്, വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

TAGS :

Next Story