Light mode
Dark mode
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരും.
പെട്ടെന്ന് ഇരച്ചെത്തിയ വെള്ളം കാരണം വീട്ടുകാർ പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു
മലവെള്ളപ്പാച്ചില്‍ കണ്ട് കാറിൽ നിന്നിറങ്ങുന്നതിനിടെയാണ് വടക്കെ ഇന്ത്യയിലെ കുടുംബം അപകടത്തിൽപെട്ടത്. കെ.എസ്.ആർ.ടി.സി ജീവനക്കാരാണ് മരണമുഖത്ത് നിന്ന് ഈ കുടുംബത്തെ രക്ഷിച്ചത്.
തിരുവനന്തപുരത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇന്നലെ പെയ്ത മഴയുടെ കെടുതി കണക്കാക്കി വരുന്നേയുള്ളൂ. ചിലയിടങ്ങളിൽ വെള്ളം കയറിയതിനാൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.
അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെ തുടർന്നാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചത്. എന്നാൽ ന്യൂനമർദം ദുർബലമായതോടെ അതിതീവ്ര മഴക്കുള്ള സാധ്യത കുറഞ്ഞു
വെള്ളത്തിൽ മുങ്ങിയ മല്ലപ്പള്ളി മേഖലയിൽ രക്ഷാപ്രവർത്തനം ഇപ്പോൾ കാര്യക്ഷമമായി പുരോഗമിക്കുകയാണ്. പത്തനംതിട്ടയിലെ കിഴക്കന്‍ മേഖലയില്‍ ഇപ്പോഴും മഴ തുടരുകയാണ്.
ആയിരക്കണക്കിന് ആളുകളെ ഇതിനകം ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ആലപ്പുഴയില്‍ 12ഉം പത്തനംതിട്ടയില്‍ 15ഉം, കോട്ടയത്ത് 33ഉം ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.
കോട്ടൂര്‍ അഗസ്ത്യ വനത്തിലേക്ക് കടക്കാൻ കഴിയാത്ത അവസ്ഥയാണ്. കനത്ത മഴ തുടങ്ങിയതോടെ ഇവിടേക്കുള്ള റോഡുകളും തകർന്നു.
താമരശേരി ചുരത്തിൽ മരം വീണ് രണ്ട് മണിക്കൂർ ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് കാസർകോട് ജില്ലകളിൽ പലയിടങ്ങളിലും വെള്ളം കയറി.
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും മഴയ്ക്കും സാധ്യത