Videos
10 July 2018 7:18 AM GMT
തൊടുപുഴ എസ്.എന്‍.ഡി.പി ഭാരവാഹികള്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായി ആരോപണം
എസ്.എന്‍.ഡി.പി യോഗം യൂണിയന്‍ ഭാരവാഹികളായിരുന്ന മൂന്നര വര്‍ഷക്കാലം പ്രസിഡന്റ് എസ് പ്രവീണും സെക്രട്ടറി പി.എസ് സിനിമോനും ചേര്‍ന്ന് രണ്ടര കോടി രൂപയുടെ തട്ടിപ്പ് നടത്തി
എസ്.എന്‍.ഡി.പി തൊടുപുഴ യൂണിയന്‍ പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് കോടികളുടെ തട്ടിപ്പ് നടത്തിയതായി ആരോപണം. തട്ടിപ്പ് നടത്തിയതായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയും ജനറല്‍ സെക്രട്ടറി നിയോഗിച്ച അന്വേഷണ കമ്മിറ്റിയും കണ്ടെത്തിയെന്ന് അറിയിച്ച് എസ്.എന്‍.ഡി.പി സംരക്ഷണ സമിതി രംഗത്തെത്തി.
എസ്.എന്‍.ഡി.പി യോഗം യൂണിയന്‍ ഭാരവാഹികളായിരുന്ന മൂന്നര വര്‍ഷക്കാലം പ്രസിഡന്റ് എസ് പ്രവീണും സെക്രട്ടറി പി.എസ് സിനിമോനും ചേര്‍ന്ന് രണ്ടര കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കണ്ടെത്തലെന്ന് എസ്.എന്‍.ഡി.പി സംരക്ഷണ സമിതി ആരോപിക്കുന്നു. വനിതാ ഗ്രൂപ്പുകള്‍ക്ക് ലോണ്‍ നല്‍കുന്ന ബാങ്ക് പദ്ധതിയുടെ തിരിച്ചടവ് തുക വെട്ടിച്ചും ഓരോ ഗ്രൂപ്പില്‍നിന്നും പ്രൊസസിംഗ് ചാര്‍ജ് എന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയും മുന്‍ ഭാരവാഹികള്‍ അഴിമതി കാട്ടിയെന്ന് എസ്.എന്‍.ഡി.പി സംരക്ഷണ സമിതി ആരോപിക്കുന്നു. തൊടുപുഴയിലെ ട്രസ്റ്റ് വക കോളേജിലെ നിയമനങ്ങളുടെ പേരില്‍ മുന്‍ പ്രസിഡന്റും സെക്രട്ടറിയും ഒന്നരക്കോടി കൈക്കലാക്കി. ചെറിയാക്കല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടും അഴിമതി നടന്നിട്ടുണ്ട് എസ്.എന്‍.ഡി.പി സംരക്ഷണ സമിതി ആരോപിക്കുന്നു.
തൊടുപുഴ യൂണിയന് നഷ്ടമായ കോടികള്‍ മുന്‍ ഭാരവാഹികളുടെ പക്കല്‍നിന്ന് തിരിച്ചുപിടിക്കണമെന്ന ആവശ്യം ഉന്നയിച്ച് തൊടുപുഴ യൂണിയന്‍ മുന്‍ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും വീട്ടിലേക്ക് ഈ മാസം 24ന് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും എസ്.എന്‍.ഡി.പി സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു.